ജിദ്ദ: ജിദ്ദ കണ്ണൂര്‍ ജില്ലാ കെഎംസിസി ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി നവാഗത സംഗമം സംഘടിപ്പിച്ചു.ഷറഫുദീന്‍ ഇരിക്കൂറിന്റെ അധ്യക്ഷയില്‍ സംഘടിപ്പിച്ച യോഗത്തില്‍ ബഷീര്‍ നെടുവോട് സ്വാഗതം പറഞ്ഞു.കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് നൗഷാദ് ചപ്പാരപ്പടവ് യോഗം ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രെട്ടറി സകരിയ ആറളം മുഖ്യപ്രഭാഷണം നടത്തി.നാഷണല്‍ കമ്മിറ്റി സെക്രെട്ടറിയേറ്റ് മെമ്പര്‍ അബ്ദുറഹ്മാന്‍ വായാട് നവാഗതര്‍ക്ക് ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
മുനീര്‍ കമ്പില്‍ ,അബ്ദുറസാഖ് ഇരിക്കൂര്‍ ,മുഹമ്മദ് കുഞ്ഞി ശ്രീകണ്ഠപുരം ,റഷീദ് ഇരിട്ടി ,ഷഹീര്‍ ശാദുലി എന്നിവര്‍ ആശംസ പ്രസംഗം നടത്തി അഷ്‌റഫ് നെടുവോട് നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







