ദോഹ: കണ്ണൂർ മാട്ടൂല്‍ മടക്കര സ്വദേശിയായ മുഹമ്മദ് ജാസിര്‍ (24) ഖത്തറിൽ മുങ്ങിമരിച്ചു. മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെംബര്‍ വട്ടക്കണ്ടി ജാസ്മിയുടെയും -പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്.ഗറാഫയിൽ ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരനാണ്. ഒരു മാസം മുമ്പാണ് ജോലിയാവശ്യാർത്ഥം ഖത്തറിലെത്തിയത്. സഹോദരങ്ങൾ: ജസീൽ, ജസ്ന. കെ.എം.സി.സി അൽ ഇഹ്സാൻ റിപ്രാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദോഹയിൽ ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







