ജിസാൻ- ജിസാൻ സൂഖ്ദാഖിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എഫ്.സി. ക്ലബ്ബിന്റെ പുതിയ ഫുട്ബോൾ ജഴ്‌സി പ്രകാശനം ചെയ്തു. സൂഖ്ദാഖിലിൽ നടന്ന ചടങ്ങിൽ ക്ലബ് ചെയർമാൻ ഹാരിസ് കല്ലായിയും സെക്രട്ടറി സുബീർ പരപ്പൻപോയിലും ചേർന്നാണ് ജഴ്‌സി പുറത്തിറക്കിയത്. ഇബ്തിലാൽ സ്വീറ്റ്‌സ് ആണ് ടീമിന്റെ പുതിയ ജഴ്‌സി സ്പോൺസർ ചെയ്തിരിക്കുന്നത്. കല, കായിക, സാംസ്കാരിക മേഖലകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വർഷങ്ങളായി സജീവസാന്നിധ്യമായ റിയൽ എഫ്.സി. ജിസാനിലെ പ്രമുഖ മലയാളി കൂട്ടായ്മകളിൽ ഒന്നാണ്.
രണ്ടായിരത്തി ആറിൽ രൂപീകൃതമായ ഈ ക്ലബ്ബ് ഇതിനകം നിരവധി ഫുട്ബോൾ ടൂർണമെന്റുകളിൽ പങ്കെടുത്ത് വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഫുട്ബോളിന് പുറമെ മികച്ച നേട്ടങ്ങൾ കൈവരിച്ച ഒരു വോളിബോൾ ടീമും ക്ലബ്ബിനുണ്ട്. ജഴ്‌സി പ്രകാശന ചടങ്ങിൽ ക്ലബ്ബ് അംഗങ്ങളായ മുസാഫിർ മുക്കം, അക്ബർ പറപ്പൂർ, പി.എ. സലാം പെരുമണ്ണ, സത്താർ പൂക്കോട്ടൂർ, ജംഷി വാഴക്കാട്, സ്വാലിഹ് ചെമ്മാട്, റാഫി ചെമ്മാട്, നുഫൈൽ, മുഫീദ് കോഴിക്കോട്, കരീം കപ്പൂർ, ബഷീർ കരിഞ്ചാപ്പാടി, നാസർ കൊല്ലം, റാസിഖ് പതിനാറുങ്ങൽ, മുഹമ്മദലി പഴയന്നൂർ, സഹദ് മൂന്നിയൂർ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന അംഗങ്ങളുടെയും കായിക പ്രേമികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ശ്രദ്ധേയമായി.



