ജിദ്ദ- ‘ബി ഇൻ ബി മോർ’ എന്ന പ്രമേയത്തിൽ നടന്നുകൊണ്ടിരിക്കുന്ന രിസാല സ്റ്റഡി സർക്കിൾ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ജിദ്ദയിൽ മുൻകാല നേതൃസംഗമം ‘ലെഗസി മീറ്റ്’ സംഘടിപ്പിച്ചു.
മുപ്പത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആർ.എസ്.സി, ജിദ്ദയിൽ രൂപം കൊണ്ടതും വിവിധ കാലഘട്ടങ്ങളിലൂടെ വിപുലമായ വളർച്ച കൈവരിച്ചതുമായ ചരിത്രവഴികൾ സംഗമം പങ്കുവെച്ചു. സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക, വിദ്യാഭ്യാസ രംഗങ്ങളിൽ യുവാക്കളെയും വിദ്യാർത്ഥികളെയും ഉന്നതിയിലേക്ക് നയിക്കാൻ സംഘടന നടത്തിയ മാതൃകാപരമായ ഇടപെടലുകൾ യോഗം അനുസ്മരിച്ചു. ഹജ്ജ് വളണ്ടിയർ സേവനങ്ങൾ, സാഹിത്യോത്സവ്, നോട്ടെക്, തർത്തീൽ, സ്റ്റുഡന്റ്‌സ് ഫോക്കസ് പ്രോഗ്രാമുകൾ തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികളും ചടങ്ങിൽ ചർച്ചാ വിഷയമായി. പുതിയ തലമുറയുടെ താൽപര്യങ്ങളും കാലഘട്ടത്തിന്റെ മാറ്റങ്ങളും ഉൾക്കൊണ്ട് കൂടുതൽ മികവോടെ സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് സംഗമം അഭിപ്രായപ്പെട്ടു.
വിശുദ്ധ ഹറമിനെ ലക്ഷ്യം വെക്കാൻ ധൈര്യപ്പെടുന്നവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല: ഹറം ഇമാം ശൈഖ് ഡോ. ബന്ദർ ബലീല
നൗഫൽ മുസ്ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉമൈർ മുണ്ടോളി സ്വാഗതം പറഞ്ഞു. ആർ.എസ്.സി ഗ്ലോബൽ ചെയർമാൻ ഫൈസൽ ബുഖാരി (യു.എ.ഇ) മുഖ്യാതിഥിയായിരുന്നു. അബ്ദുൽ നാസർ അൻവരി, മുഹ്‌സിൻ സഖാഫി, സുജീർ പുത്തൻപള്ളി, ഖലീൽ കൊളപ്പുറം, മൻസൂർ മാസ്റ്റർ മണ്ണാർക്കാട്, സാദിഖ് ചാലിയാർ, ഉസ്മാൻ മറ്റത്തൂർ, നൗഫൽ എറണാകുളം, താജുദ്ദീൻ നിസാമി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.







