ദോഹ– ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം തുടരുന്നതായി റിപ്പോർട്ട്. ദോഹയിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദം കേട്ടു. അമേരിക്കൻ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ള ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ തുടരുകയാണ്. ദോഹയിൽ ഒന്നിച്ച് ആറോളം പൊട്ടിത്തെറികളാണ് ഉണ്ടായിട്ടുള്ളതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ വിക്ഷേപിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് ഒരു ഏഷ്യൻ പ്രവാസി തൊഴിലാളി മരിച്ചിരുന്നു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



