റിയാദ് – പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റിയാദിൽ ഇറാൻ ആക്രമണത്തെ തുടർന്ന് ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മാർച്ച് 18ന് ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. മരിച്ച വ്യക്തിയുടെ കുടുംബവുമായി എംബസി അധികൃതർ നിരന്തരം ബന്ധപ്പെട്ടുവരികയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾക്കായി സൗദി അധികൃതരുമായി ചേർന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് എംബസി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



