Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 28
    Breaking:
    • കാസർകോട് കെ എം സി സി ‘ലീഡെക്സ് ഹൊറൈസൺ 2026’ നവംബർ ഒന്നിന് ദുബായിൽ
    • കോക്പിറ്റിലെ ആക്രമണം; ഫ്ലൈ ദുബായ് ജീവനക്കാർക്ക് യു.എ.ഇ പ്രസിഡന്റിന്റെ ആദരവ്
    • ബഹ്‌റൈനില്‍ മൂന്ന് ഭീകരര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
    • മയക്കുമരുന്ന് ശേഖരവുമായി കുവൈത്തില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
    • ഇറാനുമായുള്ള യുദ്ധത്തിന് അമേരിക്ക ചെലവഴിച്ച തുക 4,700 കോടി ഡോളര്‍ കടന്നതായി പെന്റഗണ്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മയക്കുമരുന്ന് ശേഖരവുമായി കുവൈത്തില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/10/2026 Gulf Kuwait 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– അതിമാരക രാസലഹരിയായ മെത്താംഫെറ്റാമിനുമായി ഇന്ത്യന്‍ യുവാവ് കുവൈത്തിലെ ഹവലി ഗവര്‍ണറേറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. പ്രതിയുടെ പക്കല്‍ നിന്നും താമസസ്ഥലത്തു നിന്നുമായി ആകെ 52 പാക്കറ്റ് മയക്കുമരുന്ന് പിടിച്ചെടുത്തു.

    കുവൈത്തിൽ വ്യാജമദ്യ നിർമ്മാണ സംഘം പിടിയിൽ; നാല് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മിശ്‌റഫ് ഏരിയയില്‍ സംശയകരമായ സാഹചര്യത്തില്‍ മരങ്ങള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ കണ്ട പട്രോളിംഗ് പോലീസുകാര്‍ സമീപിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട് കയ്യിലുണ്ടായിരുന്ന ചെറിയ പ്ലാസ്റ്റിക് ബാഗ് പ്രതി വലിച്ചെറിഞ്ഞു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ദേഹപരിശോധനയില്‍ 9 പാക്കറ്റ് ലഹരിമരുന്ന് കൂടി കണ്ടെത്തി.

    തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍, ജാബ്‌രിയയിലെ താമസസ്ഥലത്ത് കൂടുതല്‍ മയക്കുമരുന്ന് ശേഖരമുണ്ടെന്ന് പ്രതി സമ്മതിച്ചു. മയക്കുമരുന്ന് പാക്കറ്റുകള്‍ മണ്ണില്‍ കുഴിച്ചിട്ട ശേഷം ഉപയോക്താക്കള്‍ക്ക് ഫോണ്‍ വഴി ലൊക്കേഷന്‍ അയച്ചുനല്‍കിയാണ് വിതരണം ചെയ്തിരുന്നതെന്നും യുവാവ് വെളിപ്പെടുത്തി. പ്രതിയുടെ താമസസ്ഥലത്തു നിന്ന് ബാക്കി ശേഖരം കൂടി പിടിച്ചെടുത്ത ശേഷം മേല്‍നടപടികള്‍ക്കായി തൊണ്ടിമുതല്‍ സഹിതം ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    മയക്കുമരുന്ന് കടത്ത്: സ്വദേശികള്‍ക്ക് ജീവപര്യന്തം

    മറ്റൊരു കേസില്‍, കടല്‍മാര്‍ഗ്ഗം കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് കുവൈത്തി പൗരന്മാര്‍ക്ക് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇരുവര്‍ക്കും ഒരു ലക്ഷം കുവൈത്ത് ദീനാര്‍ വീതം പിഴയും ചുമത്തിയിട്ടുണ്ട്.

    ഇതേ കേസില്‍ ഉള്‍പ്പെട്ട മറ്റൊരു കുവൈത്ത് പൗരനും പൗരത്വമില്ലാത്ത ‘ബിദൂന്‍’ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്കും 15 വര്‍ഷം വീതം തടവും ഒരു ലക്ഷം ദീനാര്‍ വീതം പിഴയും കോടതി വിധിച്ചു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡ്രഗ്‌സ് കണ്‍ട്രോളും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ അറസ്റ്റിലായത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KUWAIT POLICE methamphetamine
    Latest News
    കാസർകോട് കെ എം സി സി ‘ലീഡെക്സ് ഹൊറൈസൺ 2026’ നവംബർ ഒന്നിന് ദുബായിൽ
    28/10/2026
    കോക്പിറ്റിലെ ആക്രമണം; ഫ്ലൈ ദുബായ് ജീവനക്കാർക്ക് യു.എ.ഇ പ്രസിഡന്റിന്റെ ആദരവ്
    28/10/2026
    ബഹ്‌റൈനില്‍ മൂന്ന് ഭീകരര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
    28/10/2026
    മയക്കുമരുന്ന് ശേഖരവുമായി കുവൈത്തില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
    28/10/2026
    ഇറാനുമായുള്ള യുദ്ധത്തിന് അമേരിക്ക ചെലവഴിച്ച തുക 4,700 കോടി ഡോളര്‍ കടന്നതായി പെന്റഗണ്‍
    28/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.