തായിഫ്: ബിനാമി ബിസിനസ് കേസ് പ്രതിയായ പാക്കിസ്ഥാനിയെ തായിഫ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെ സ്വന്തം നിലക്ക് തായിഫില്‍ മിനിമാര്‍ക്കറ്റ് നടത്തിയ ഗല്‍ഫാം മുഹമ്മദ് ആലമിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതിക്ക് ആറു മാസം തടവാണ് കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പാക്കിസ്ഥാനിയെ സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. ലൈസന്‍സും കൊമേഴ്സ്യല്‍ രജിസ്ട്രേഷനും റദ്ദാക്കാനും സ്ഥാപനം അടച്ചുപൂട്ടാനും നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും നിയമ ലംഘകനില്‍ നിന്ന് ഈടാക്കാനും വിധിയുണ്ട്.
Monday, August 17
Breaking:
- പശ്ചിമ ബംഗാളില്‍ വന്‍ തീപ്പിടുത്തം; ഏഴ് പേര് മരിച്ചു
- റിയാദില്‍ ദുരിതത്തിലായ നഴ്സുമാര്‍ക്ക് തണലായി വേള്‍ഡ് മലയാളി ഫെഡറേഷന് റിയാദ് കൗണ്‍സില്‍
- മലിനജല പൈപ്പ്ലൈന് കുഴിക്കുന്നതിനിടെ 18കാരന് കണ്ടെത്തിയത് 99 കോടി രൂപയുടെ സ്വര്‍ണ്ണ ശേഖരം
- യു.എസ് സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവര്‍ക്ക് 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍
- ഗാസയില്‍ എല്ലാ രാത്രിയും 40 ആളുകളെ കൊല്ലണമെന്ന് ബെന്‍ഗ്വിര്‍, ഫലസ്തീനികള്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്നും ഇസ്രായില്‍ മന്ത്രി
