Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 26
    Breaking:
    • ഇത് ചെറിയ കളിയല്ല; ജി.ടി.എ 6 ന് ബുർജ് ഖലീഫയെക്കാൾ ചെലവും നിർമ്മാണ സമയവും; കാത്തിരുന്ന് ​ഗെയിമിം​ങ്ങ് ലോകം
    • ബഹ്‌റൈനിൽ ദേശീയ സിനിമാ മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യവുമായി എംപിമാർ
    • ചികിത്സയിലിരിക്കെ മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു
    • നേരിട്ടുള്ള കുവൈത്ത്-ഗോവ വിമാന സർവീസുകൾ നിർത്തലാക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ
    • റിയാദിൽ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേരെ പിടികൂടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    വിപഞ്ചികയുടെയും അതുല്യയുടെയും മരണം: കുടുംബ തർക്കങ്ങൾ പരിഹരിക്കാൻ പുതിയ നീക്കവുമായി ഇന്ത്യൻ അസോസിയേഷൻ ഷാർജ

    എല്ലാ ശനിയാഴ്ചകളിലും ഐ.എ.എസ് പരിസരത്ത് വെച്ച് 'കുടുംബ തര്‍ക്ക പരിഹാര സെഷൻ' ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്ന് അസോസിയേഷൻ പ്രസിഡന്റ് നിസാര്‍ തളങ്കര അറിയിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/07/2025 Gulf Latest Top News UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ– കേരളത്തിൽ നിന്നുള്ള രണ്ട് യുവതികൾ ഷാർജയിൽ വെച്ച് മരണപ്പെട്ട സാഹചര്യത്തിൽ കുടുംബ തർക്കങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പ്ലാറ്റ്ഫോം ആരംഭിച്ച് ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐ.എ.എസ്). വിപഞ്ചിക, അതുല്യ എന്നീ രണ്ട് യുവതികളെ ഷാർജയിലെ താമസസ്ഥലത്ത് വെച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവർ ഗാർഹിക പീഡനത്തിന് ഇരയായിരുന്നെന്ന് ഇരു കുടുംബങ്ങളും ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രവാസി കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഇന്ത്യൻ അസോസിയേഷൻ ഷാർജ പുതിയ പദ്ധതി ആരംഭിച്ചത്.

    എല്ലാ ശനിയാഴ്ചകളിലും ഐ.എ.എസ് പരിസരത്ത് വെച്ച് ‘കുടുംബ തര്‍ക്ക പരിഹാര സെഷൻ’ ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്ന് അസോസിയേഷൻ പ്രസിഡന്റ് നിസാര്‍ തളങ്കര വാർത്താക്കുറിപ്പിൽ അറിയിച്ചു. ഓഗസ്റ്റ് 2 ന് സെഷനുകൾ ആരംഭിക്കാനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഗൾഫ് ന്യൂസിനോട് പറഞ്ഞു. ഐ.എ.എസ് ഓഫീസിൽ വെച്ച് ബുധനാഴ്ച നടന്ന യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. അസോസിയേഷൻ പ്രസിഡന്റും മുതിര്‍ന്ന അംഗങ്ങളും ഷാര്‍ജ പോലീസിന്റെ കമ്മ്യൂണിറ്റി പ്രിവന്റീവ് ആന്ഡ് പ്രൊട്ടക്ഷന് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മേജർ നസീർ ബിൻ അഹമ്മദ്, ക്യാപ്റ്റൻ ഗനിമ ഈസ, ഇൻസ്പെക്ടർ അവാദ് മുഹമ്മദ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘം രാഷ്ട്രപതിയുടെ ഓഫീസ് സന്ദർശിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളെക്കുറിച്ചും ചർച്ച നടത്തി. കുടുംബ തർക്കങ്ങൾ, ഗാർഹിക അസ്വസ്ഥതകൾ, ആത്മഹത്യ കേസുകൾ, ഗാർഹിക പീഡനം, ദാമ്പത്യ അസ്വാരസ്യങ്ങൾ എന്നിവയുൾപ്പെടെ വർദ്ധിച്ചുവരുന്ന ആശങ്കകളെല്ലാം പ്രധാന ചർച്ചാ വിഷയമായി. അസോസിയേഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് പോലീസും പിന്തുണ അറിയിച്ചു.

    വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന് പിന്നാലെയാണ് ഈ നീക്കം. 32 കാരിയായ വിപഞ്ചിക തന്റെ 16 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയതായിരുന്നു ആദ്യ കേസ്. ഏതാനും ആഴ്ചകൾക്കുള്ളിൽ, അതുല്യ ശേഖർ എന്ന യുവതിയേയും അവരുടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് കേസുകളിലും മരണപ്പെട്ട യുവതികളുടെ കുടുംബങ്ങൾ ഗാർഹിക പീഡനം ആരോപിക്കുകയും ഭർത്താക്കന്മാർക്കെതിരെ പരാതി നൽകുകയും ചെയ്തിരുന്നു.

    കൗൺസിലിംഗിന് ശേഷം പരിഹരിക്കപ്പെടാത്ത കേസുകൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലേക്ക് റഫർ ചെയ്യും. 800-ഇന്ത്യ (800-46342) എന്ന ഹെൽപ്‌ലൈനിൽ ഇന്ത്യൻ വർക്കേഴ്സ് റിസോഴ്സ് സെന്റർ വഴി സെഷനുകൾ ബുക്ക് ചെയ്യാം. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Athulya Death IAS new platform sharja vipanjika death
    Latest News
    ഇത് ചെറിയ കളിയല്ല; ജി.ടി.എ 6 ന് ബുർജ് ഖലീഫയെക്കാൾ ചെലവും നിർമ്മാണ സമയവും; കാത്തിരുന്ന് ​ഗെയിമിം​ങ്ങ് ലോകം
    26/07/2025
    ബഹ്‌റൈനിൽ ദേശീയ സിനിമാ മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യവുമായി എംപിമാർ
    26/07/2025
    ചികിത്സയിലിരിക്കെ മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു
    26/07/2025
    നേരിട്ടുള്ള കുവൈത്ത്-ഗോവ വിമാന സർവീസുകൾ നിർത്തലാക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ
    26/07/2025
    റിയാദിൽ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേരെ പിടികൂടി
    26/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.