മക്ക – വിശുദ്ധ ഹറമിന്റെ വടക്കുവശത്തുള്ള അല്‍ശാമിയ വികസന പദ്ധതി പൂര്‍ത്തിയായി.
ഹറമിന്റെ ശേഷി വര്‍ധിപ്പിക്കാനും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനും ലക്ഷ്യമിടുന്ന മൂന്നാം സൗദി വികസന പദ്ധതികളുടെ ഭാഗമാണിത്. നമസ്‌കാരത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മുറ്റങ്ങളുടെ നിര്‍മ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പുണ്യ റമദാന്‍ മാസത്തില്‍ അനായാസമായും ശാന്തമായും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ ഹറമിലേക്ക് വരുന്ന ആരാധകരെയും സന്ദര്‍ശകരെയും സ്വീകരിക്കാന്‍ അല്‍ശാമിയ ഏരിയ ഇപ്പോള്‍ സുസജ്ജമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



