ദുബായ്- തിങ്കളാഴ്ച്ച വൈകുന്നേരം വെറുതെയിരുന്ന് ഗൂഗിളില്‍ വിനിമയ നിരക്ക് നോക്കിയ യുഎഇയിലെ പ്രവാസികള്‍ ഞെട്ടി. യുഎഇ ദിര്‍ഹത്തിന് 28 ഇന്ത്യന്‍ രൂപയിലും മുകളില്‍ മൂല്യം. തോന്നിയതായിരിക്കുമെന്നും എന്തെങ്കിലും പ്രശ്നമായിരിക്കുമെന്നും കരുതി വീണ്ടും വീണ്ടും നോക്കിയപ്പോഴും സംഗതി 28ന് മുകളില്‍ തന്നെ.
ഇന്നലെ വരെ 26 രൂപയുടെ അടുത്തൊക്കെ നിന്നിരുന്ന എക്സ്ചേഞ്ച് റേറ്റിന് പെട്ടെന്ന് എന്ത് പറ്റി എന്നറിയാതെ അമ്പരന്ന് പലരും സുഹൃത്തുക്കളെ വിവരമറിയിച്ചു. ഗുഗിളില്‍ നോക്കിയവര്‍ക്കെല്ലാം കിട്ടിയത് 28ന് മുകളില്‍ തന്നെ.
സംശയം തീർക്കാനായി ജെമിനിയെ ആശ്രയിച്ചവർക്ക് കിട്ടിയ മറുപടി ഇങ്ങനെയാണ്, രൂപയുടെ റേറ്റ് കാണുന്ന പോലെ 28 അയിട്ടില്ലെന്നും ഗൂഗിളിന് വിനിമയ നിരക്കുകൾ നൽകുന്ന തേർഡ്-പാർട്ടി ഡാറ്റാ ദാതാക്കളുടെ സെർവറുകളിൽ ഉണ്ടാകുന്ന താൽക്കാലിക സാങ്കേതിക തകരാറുകൾ കാരണം ചിലപ്പോൾ അസ്വാഭാവികമായ നിരക്കുകൾ കാണിക്കാറുണ്ടെന്നും മുൻപും ഇത്തരത്തിൽ രൂപയുടെയും ദിർഹത്തിന്റെയും നിരക്കുകളിൽ പെട്ടെന്ന് വലിയ വ്യത്യാസങ്ങൾ ഗൂഗിളിൽ തെറ്റായി കാണിച്ചിട്ടുണ്ടന്നുമായിരുന്നു.മാസാദ്യത്തില്‍ തന്നെ നാട്ടിലേക്ക് പണം അയച്ച പലരും ഇത്ര വേഗം നിരക്ക് ഉയര്‍ന്നതിനാല്‍ വലിയ നഷ്ടം വന്നല്ലോ എന്ന നിരാശയിലായിരുന്നു. എന്നാല്‍ പിഴവാണെന്ന് മനസിലായതോടെ അവര്‍ക്കും ആശ്വാസമായി.



