റിയാദ്- സൗദി അറേബ്യയുടെ 96ാം ദേശീയ ദിനത്തോടനുബന്ധിച്ച് ‘അന്നം തരുന്ന രാജ്യത്തിന് പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യം’ എന്ന മുദ്രാവാക്യവുമായി ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രഖ്യാപനവും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര ഉദ്ഘാടനം ചെയ്തു. ജി.എം.എഫ് ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് ദേശീയപതാക ഉയർത്തി. മുഖ്യരക്ഷാധികാരി ഡോ. ജയചന്ദ്രൻ, പ്രസിഡന്റ് ഷാജി മഠത്തിൽ, വനിതാ കോഡിനേറ്റർ കമർബാനു വലിയകത്ത്, മീഡിയ കോഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, സലീം മാളിയേക്കൽ സംസാരിച്ചു.
സൗദി ദേശീയ ദിനം കൊണ്ടോട്ടി സെന്റർ ജിദ്ദ വിപുലമായി ആഘോഷിച്ചു
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കണ്ണൂർ, റിയാദ് സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുബൈർ കുമ്മിൾ, നൗഷാദ് മിത്ര, റിയാദ് സെൻട്രൽ കമ്മിറ്റി രക്ഷാധികാരി അഡ്വ. അജിത് കുമാർ, നാഷണൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സനിൽകുമാർ ഹരിപ്പാട്, ഉണ്ണി കൊല്ലം, അഞ്ജലി, അനിത്രി, ഹിബ അബ്ദുസലാം, ബീന സുബൈർ, നിഷാദ് കുട്ടിക്കൽ തുടങ്ങിയവർ പങ്കെടുത്തു. മലസ് മജ്ലിസിലെ കുടുംബാംഗങ്ങളും അൽമാസ് ഫാമിലി റസ്റ്റോറന്റിലെ ജീവനക്കാരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
തുടർന്ന് ഐക്യദാർഢ്യ സൈക്കിൾ റാലി നടന്നു. മലസിലെ വിവിധ റോഡുകളിലൂടെ സഞ്ചരിച്ച റാലി കിംഗ് അബ്ദുല്ല പാർക്ക് വഴി കടന്നുപോയി. സൗദി അറേബ്യയുടെ 96ാം ദേശീയ ദിനത്തോടുള്ള പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു റാലി. ജനറൽ സെക്രട്ടറി ഇജാസ്, സജീർ പെരുംകുളം, കെബീർ ഗാർഡൻ, സത്താർ മാഷ് മാവൂർ തുടങ്ങിയവർ നിയന്ത്രിച്ചു.







