Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 4
    Breaking:
    • ഫലസ്തീൻ ബാലികയെ മുക്കിക്കൊല്ലാൻ ശ്രമിച്ച അമേരിക്കൻ യുവതിക്ക് അഞ്ച് വർഷം തടവ്
    • റിയാദിൽ പോലീസ് വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു
    • ഗാസ വെടിനിർത്തൽ പദ്ധതി: ഹമാസിന് സമയപരിധി നിശ്ചയിച്ച് ട്രംപ്
    • ‘ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖ’ ഇസ്രായിലിന്റെ പ്രയോഗം പരിഹാസ്യമെന്ന് യു.എൻ
    • ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ അവസാന ബോട്ടും ഇസ്രായിൽ പിടിച്ചെടുത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈ ട്രേഡിങ് ടെർമിനൽ കോടികളുടെ തട്ടിപ്പ്: മുൻ ആക്സിസ് മ്യൂച്വൽ ഫണ്ട് മാനേജർ അറസ്റ്റിൽ

    ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ മുൻ ട്രേഡിംഗ് ചീഫ് ആയ വിരേഷ് ജോഷിയെയാണ് അറസ്റ്റ് ചെയ്തത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/08/2025 Gulf India Trading UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– ​ദുബൈയിലുള്ള ഒരു ട്രേഡിങ് ടെർമിനലുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് ദിർഹം തട്ടിച്ചെടുത്ത കേസിൽ ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ മുൻ ട്രേഡിംഗ് ചീഫ് ആയ വിരേഷ് ജോഷിയെ ഇന്ത്യയിലെ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമാണ് ജൂലൈ 2ന് അറസ്റ്റ് നടന്നതെന്ന് ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.

    സവിശേഷമായ ട്രേഡിംഗ് വിവരങ്ങൾ ഉപയോഗപ്പെടുത്തി 2018 മുതൽ 2021 വരെ ഫ്രണ്ട്-റണ്ണിംഗ് നടത്തി ഇയാൾ നിയമലംഘനം നടത്തിയെന്നാരോപിച്ചാണ് നടപടി. രാജ്യവ്യാപകമായി മുംബൈ, ഡൽഹി, ഗുരുഗ്രാം, ലുധിയാന, അഹമ്മദാബാദ്, ഭുജ്, ഭാവ്നഗർ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലായി ഓഗസ്റ്റ് 1നും 2നും നടത്തിയ റെയ്ഡിന്റെ ഭാഗമായി ജോഷിയെ പിടികൂടുകയായിരുന്നു. റെയ്ഡുകൾക്കിടെ ഏകദേശം 7.4 മില്യൺ യുഎഇ ദിർഹം(16.8 കോടി ഇന്ത്യൻ രൂപ) മൂല്യമുള്ള മ്യൂച്വൽ ഫണ്ടുകളും ഷെയറുകളും ബാങ്ക് ബാലൻസുകളും ചേർന്ന ആസ്തികൾ ഇ.ഡി ഫ്രീസ് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആക്സിസ് മ്യൂച്വൽ ഫണ്ട്, ഇന്ത്യയിലെ ഏറ്റവും വലിയ ആസ്തി മാനേജ്മെന്റ് സ്ഥാപനങ്ങളിൽ ഒന്നായ ആക്സിസ് ബാങ്ക് ഗ്രൂപ്പിന്റെ ഭാഗമാണ്. സ്ഥാപനത്തിന് 85 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള റീട്ടെയിൽ, ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപങ്ങളുടെ മാനേജ്മെന്റ് ചുമതലയുണ്ട്.

    ഇ.ഡിയു‌ടെ അന്വേഷണ പ്രകാരം, ജോശി പരസ്യമായി വ്യാപാര വിവരങ്ങൾ ബ്രോക്കർമാരുമായി പങ്കുവച്ചതും, അവർക്ക് ദുബൈയിൽ നിന്നുള്ള ട്രേഡിംഗ് ടെർമിനലിലൂടെ ഇടപാടുകൾ നടത്താൻ അനുവദിച്ചതുമായി കണ്ടെത്തി. ഇതിന് മറുപടിയായി ജോഷിക്ക് വലിയ രീതിയിലുള്ള സാമ്പത്തികമായ പാരിതോഷങ്ങൾ ലഭിച്ചു. ഈ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് യുകെയിൽ സ്വത്ത് വാങ്ങാനും, ഇന്ത്യയിൽ ഫിക്‌സ്‌ഡ് ഡെപ്പോസിറ്റുകളും മറ്റ് നിക്ഷേപങ്ങളും നടത്തിയതായും ഇ.ഡി വെളിപ്പെടുത്തി.

    ദുബൈ ആസ്ഥാനമായുള്ള ജിക്വാണ്ട് ഇൻവെസ്റ്റ് ടെക് (GQuant Investech) സ്ഥാപകനും മുതിർന്ന നിക്ഷേപകനുമായ ശങ്കർ ശർമ, ഈ കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖലീജ് ടൈംസിനോട് പറഞ്ഞു. “മാർക്കറ്റിൽ നിഷ്പക്ഷതയും നിക്ഷേപകരുടെ വിശ്വാസവും നിലനിർത്തുന്നതിന് ഇത്തരം ലംഘനങ്ങൾക്ക് കർശനമായ നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ്,” അദ്ദേഹം ചൂണ്ടിക്കാട്ടി.

    ഫ്രണ്ട്-റണ്ണിംഗ് എന്നത് വിപണിയിൽ അകറ്റേണ്ടതായുള്ള നിയമവിരുദ്ധമായ രീതിയാണ്. വലിയ ക്ലയന്റ് ഇടപാടുകളെക്കുറിച്ചുള്ള മുൻകൂർ വിവരം ഉപയോഗിച്ച് സ്വന്തം ലാഭത്തിന് വേണ്ടി ട്രേഡ് നടത്തുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നതും ഗുരുതരമായ നിയമലംഘനവുമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest Axis mutual fund Dubai Enforcement director front running fruad indian arrested trading fruad
    Latest News
    ഫലസ്തീൻ ബാലികയെ മുക്കിക്കൊല്ലാൻ ശ്രമിച്ച അമേരിക്കൻ യുവതിക്ക് അഞ്ച് വർഷം തടവ്
    03/10/2025
    റിയാദിൽ പോലീസ് വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു
    03/10/2025
    ഗാസ വെടിനിർത്തൽ പദ്ധതി: ഹമാസിന് സമയപരിധി നിശ്ചയിച്ച് ട്രംപ്
    03/10/2025
    ‘ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖ’ ഇസ്രായിലിന്റെ പ്രയോഗം പരിഹാസ്യമെന്ന് യു.എൻ
    03/10/2025
    ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ അവസാന ബോട്ടും ഇസ്രായിൽ പിടിച്ചെടുത്തു
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version