ദുബൈ– പാം ജുമൈറയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബൈ സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ നാല് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
താമസക്കാരുടെയു സന്ദർശകരുടേയും സുരക്ഷ ഒരു മുൻഗണനയായി തുടരുമെന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനു ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ശാന്തരായിരിക്കുവാനും ഔദ്യോഗിക വിവരങ്ങളിൽ മാത്രം ആശ്രയിക്കുവാനും സോഷ്യൽ മീഡിയകളിൽ വീഡിയോകളോ ചിത്രങ്ങളോ പങ്കിടുന്നത് ഒഴിവാക്കാനും അഭ്യാർത്ഥിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വികസിക്കുന്നതിനനുസരിച്ച് കൂടുതൽ അപ്ഡേറ്റുകൾ നൽകുന്നതാണെന്നും അറിയിപ്പിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



