Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 6
    Breaking:
    • ന്യായമായ കരാർ മാത്രമേ അംഗീകരിക്കൂ എന്ന് ഇറാൻ; ചൈനയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി
    • ഹോര്‍മുസില്‍ പുതിയ പെര്‍മിറ്റ് സംവിധാനം ആരംഭിച്ച് ഇറാന്‍
    • ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു: ബാലൻ ഉൾപ്പെടെ മൂന്ന് മരണം; വെടിനിർത്തലിന് ശേഷമുള്ള മരണം 830 കടന്നു
    • ഹോർമുസ് കടലിടുക്കിൽ രണ്ട് അമേരിക്കൻ കപ്പലുകൾ കുടുങ്ങിയതായി ഇറാൻ; യുഎസ് വാദം തള്ളി ഐ.ആർ.ജി.സി
    • സൗദിയിൽ ബിനാമി സ്ഥാപനങ്ങൾക്കെതിരെ വ്യാപക പരിശോധന; ഒരു മാസത്തിനിടെ 170 നിയമലംഘനങ്ങൾ കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയിൽ ബിനാമി സ്ഥാപനങ്ങൾക്കെതിരെ വ്യാപക പരിശോധന; ഒരു മാസത്തിനിടെ 170 നിയമലംഘനങ്ങൾ കണ്ടെത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/05/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സൗദി അറേബ്യയിൽ ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാമിന്റെ ഭാഗമായി കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിൽ ബിനാമിയാണെന്ന് സംശയിക്കുന്ന 170 സ്ഥാപനങ്ങൾ കണ്ടെത്തി. ഏപ്രിൽ മാസത്തിൽ വിവിധ പ്രവിശ്യകളിലായി ആകെ 6,754 സ്ഥാപനങ്ങളിലാണ് അധികൃതർ വിശദമായ പരിശോധന നടത്തിയത്. ബിനാമി ബിസിനസ് നടക്കുന്നുണ്ടെന്ന കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. ടയർ കടകൾ, ജ്യൂസ് – പാനീയ വിൽപന കേന്ദ്രങ്ങൾ, ഇന്റീരിയർ ഡിസൈൻ സ്ഥാപനങ്ങൾ, സർവീസ് അപ്പാർട്ട്‌മെന്റുകൾ, വർക്ക്‌ഷോപ്പുകൾ, കഫേകൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കണ്ടെത്തിയ നിയമലംഘനങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി കേസുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

    രാജ്യത്തെ നിയമങ്ങൾ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്തരം കർശന പരിശോധനകൾ തുടരുന്നത്. സൗദിയിലെ ബിനാമി വിരുദ്ധ നിയമപ്രകാരം കുറ്റക്കാർക്ക് കടുത്ത ശിക്ഷകളാണ് കാത്തിരിക്കുന്നത്. അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമാണ് പ്രധാന ശിക്ഷ. ഇതിനുപുറമെ, കോടതി വിധി വരുന്നതോടെ അനധികൃതമായി സമ്പാദിച്ച പണം കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനം അടച്ചുപൂട്ടുക, കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കുക, ബിസിനസ് നടത്തുന്നതിൽ നിന്ന് സ്വദേശികൾക്ക് വിലക്കേർപ്പെടുത്തുക തുടങ്ങിയ നടപടികളും ഇതിന്റെ ഭാഗമായി ഉണ്ടാകും. കുറ്റക്കാരായ വിദേശികളെ നാടുകടത്തുമെന്നും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് അവർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest Saudi
    Latest News
    ന്യായമായ കരാർ മാത്രമേ അംഗീകരിക്കൂ എന്ന് ഇറാൻ; ചൈനയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി
    06/05/2026
    ഹോര്‍മുസില്‍ പുതിയ പെര്‍മിറ്റ് സംവിധാനം ആരംഭിച്ച് ഇറാന്‍
    06/05/2026
    ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു: ബാലൻ ഉൾപ്പെടെ മൂന്ന് മരണം; വെടിനിർത്തലിന് ശേഷമുള്ള മരണം 830 കടന്നു
    06/05/2026
    ഹോർമുസ് കടലിടുക്കിൽ രണ്ട് അമേരിക്കൻ കപ്പലുകൾ കുടുങ്ങിയതായി ഇറാൻ; യുഎസ് വാദം തള്ളി ഐ.ആർ.ജി.സി
    06/05/2026
    സൗദിയിൽ ബിനാമി സ്ഥാപനങ്ങൾക്കെതിരെ വ്യാപക പരിശോധന; ഒരു മാസത്തിനിടെ 170 നിയമലംഘനങ്ങൾ കണ്ടെത്തി
    06/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.