തിരുവനന്തപുരം- തിരുവനന്തപുരം കോർപറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം ആർ.ശ്രീലേഖ രാജിവെച്ചു. മേയർ വി.വി.രാജേഷിന്റെ ഓഫിസിലാണ് ശ്രീലേഖ രാജിക്കത്ത് ഏൽപ്പിച്ചത്. മേയർ ശ്രീലേഖയുടെ രാജി സ്വീകരിച്ചു. ശാസ്തമംഗലം വാർഡിലെ ബി ജെ പി കൗൺസിലറായിരുന്നു മുൻ ഡി ജി പി കൂടിയായ ആർ.ശ്രീലേഖ.
ശ്രീലേഖയുടെ രാജി തിരുവനന്തപുരം കോർപറേഷനിൽ ബി ജെ പിക്ക് വൻ തിരിച്ചടിയായിട്ടുണ്ട്. ശ്രീലേഖയുടെ രാജിയോടെ കൗൺസിലിൽ ബി ജെ പി അംഗങ്ങളുടെ എണ്ണം 49 ആയി കുറഞ്ഞു. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരിക്കുന്നത്. അതേസമയം, രാജി സംബന്ധിച്ച കാര്യങ്ങൾ മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്ന് ഡെപ്യൂട്ടി മേയർ ആശാനാഥ് പ്രതികരിച്ചു
തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനത്തെ ചൊല്ലി ആർ.ശ്രീലേഖ പരസ്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മേയർ സ്ഥാനം നൽകാത്തതിൽ പാർട്ടി നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്നു അവർ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







