മസ്‌കത്ത്- മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വന്തം മാതാവിനെ ആക്രമിച്ച് മാരകമായ പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ പ്രവാസി വനിത അറസ്റ്റിൽ. ഏഷ്യൻ വംശജയെയാണ് റോയൽ ഒമാൻ പോലീസ് മസ്‌കത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. മസ്‌കത്ത് ഗവർണറേറ്റിലെ അൽഖൗദിലാണ് സംഭവം നടന്നതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ സാഹചര്യങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ സ്ത്രീയുടെ വിവരങ്ങളോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. നിയമനടപടികൾ പൂർത്തിയാക്കിവരികയാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







