കുവൈത്ത് സിറ്റി – രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ പ്രവാസി സല്‍മാന്‍ അല്‍ഖാലിദിക്ക് കുവൈത്ത് ക്രിമിനല്‍ കോടതി 15 വര്‍ഷം കഠിന തടവും നാടുകടത്തലും വിധിച്ചു.
ഈ കേസില്‍ ഇത് മൂന്നാം തവണയാണ് സല്‍മാന്‍ അല്‍ഖാലിദി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുന്നത്. ആദ്യ രണ്ട് കേസുകളിലും കുവൈത്ത് ക്രിമിനല്‍ കോടതി നേരത്തെ അഞ്ച് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചിരുന്നു. സല്‍മാന്‍ അല്‍ഖാലിദിയുടെ പ്രവൃത്തികള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്ന് കോടതി വിധിന്യായങ്ങളില്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



