Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 3
    Breaking:
    • ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ച് 9 മരണം; എസി പൊട്ടിത്തെറിച്ചതെന്ന് സംശയം​‌
    • 14 ഇന നിര്‍ദേശം സമര്‍പ്പിച്ചു, അമേരിക്കയുടെ മറുപടി കാത്തിരിക്കുന്നതായി ഇറാന്‍
    • പ്രീമിയർ ലീഗ്; കിരീടത്തിലേക്ക് ഇനി മൂന്ന് ചുവടുകൾ, ഫുൾഹാമിനെ തകർത്ത് ആഴ്സണൽ
    • ലാ ലിഗ; ഒരു ജയമകലെ കിരീടം, ഒസാസുനയെ വീഴ്ത്തി ബാഴ്‌സലോണ
    • ഇറാന്‍ ഇതുവരെ വലിയ വില നല്‍കിയിട്ടില്ല, മോശമായി പെരുമാറിയാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈയില്‍ ഡെലിവറി സമയത്ത് മോഷണം പോയ 20 മാക്ബുക്ക് ലാപ്‌ടോപുകളും വീണ്ടെടുത്തു, പ്രതികള്‍ വിചാരണയില്‍

    മറ്റൊരു കേസില്‍, വ്യാജ ജോലി പരസ്യം നല്‍കി യുവതിയുടെ ലാപ്‌ടോപ് മോഷ്ടിച്ച 35 വയസ്സുകാരനായ ഏഷ്യന്‍ വംശജന് ഒരു മാസം തടവും നാടുകടത്തലും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/05/2025 Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സാങ്കൽപ്പിക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ഇലക്ട്രോണിക്‌സ് ട്രേഡിംഗ് കമ്പനിയില്‍ നിന്ന് അല്‍ബറാഹ പ്രദേശത്ത് ഡെലിവറി ചെയ്യാനായി കൊണ്ടുപോയപ്പോള്‍ മോഷ്ടിക്കപ്പെട്ട 20 മാക്ബുക്ക് പ്രോ ലാപ്ടോപ്പുകള്‍ ദുബൈ പൊലീസ് വീണ്ടെടുത്തു. ട്രേഡിംഗ് കമ്പനിയിലെ രണ്ട് ജീവനക്കാരില്‍ നിന്നാണ് നാലു പേര്‍ ചേര്‍ന്ന് ആസൂത്രിത നീക്കത്തിലൂടെ ലാപ്‌ടോപുകള്‍ മോഷ്ടിച്ചത്. പ്രതികള്‍ ദുബൈ കുറ്റാന്വേഷണ കോടതിയുടെ വിചാരണ നേരിടുകയാണ്.


    അല്‍ബറാഹയിലുള്ള ഒരു സ്ഥാപനത്തിലേക്കായിരുന്നു രണ്ട് ജീവനക്കാര്‍ ലാപ്‌ടോപുമായി എത്തിയത്. ഈ ഡെലിവറിയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അവകാശപ്പെട്ട് നാല് പേര്‍ അവരെ സമീപിച്ചു. പെട്ടെന്ന് അസ്വാഭാവികത തോന്നിയപ്പോഴേക്കും പ്രതികള്‍ ലാപ്ടോപുകള്‍ തട്ടിയെടുത്ത് രണ്ട് ജീവനക്കാരെയും കസേരകളില്‍ കെട്ടിയിട്ട് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ ജീവനക്കാര്‍ ദുബൈ പോലീസിനെ അറിയിച്ചു. ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വിരലടയാളം എടുക്കുകയും സംശയിക്കുന്നവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുറ്റവാളികളെ കണ്ടെത്താന്‍ തുടര്‍ന്ന് നടത്തിയ ശക്തമായ തിരച്ചിലിലാണ് സംശയിക്കുന്നവരില്‍ ഒരാള്‍ വലയിലായത്. പിന്നീട് മറ്റുള്ളവരെക്കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ നാലുപേരും കവര്‍ച്ച നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. പ്രതികള്‍ മോഷ്ടിച്ച 20 ലാപ്ടോപുകളും പോലീസിന് വീണ്ടെടുക്കാന്‍ കഴിഞ്ഞു. മറ്റൊരു ഇലക്ട്രോണിക്‌സ് കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനായിരുന്നു പദ്ധതി.

    അതേസമയം മറ്റൊരു കേസില്‍, വ്യാജ ജോലി പരസ്യം നല്‍കി യുവതിയുടെ ലാപ്‌ടോപ് മോഷ്ടിച്ച 35 വയസ്സുകാരനായ ഏഷ്യന്‍ വംശജന് ഒരു മാസം തടവും നാടുകടത്തലും കോടതി വിധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ജോലി പരസ്യം വ്യാജമാണെന്ന് തിരിച്ചറിയാതെ ഒരു സ്ത്രീ ഇയാളെ സമീപിക്കുകയായിരുന്നു. ജോലി ആവശ്യാര്‍ത്ഥം ലാപ്‌ടോപുമായി വരണമെന്നും ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യാനുണ്ടെന്നും പ്രലോഭിപ്പിച്ച് സ്ത്രീയില്‍ നിന്ന് ലാപ്ടോപ് വാങ്ങി കടന്നുകളയുകയായിരുന്നു. പിന്നീട് മറ്റൊരു ഷോപ്പില്‍ വില്‍പ്പന നടത്തുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് മോഷ്ടിച്ച ലാപ്‌ടോപ് ദുബായ് പോലീസ് വീണ്ടെടുത്തു. ദുബൈ മിസ്ഡിമെനേഴ്സ് കോടതിയാണ് ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിത്. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഉടന്‍ നാടുകടത്താനും ഉത്തരവിട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    duabi police
    Latest News
    ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ച് 9 മരണം; എസി പൊട്ടിത്തെറിച്ചതെന്ന് സംശയം​‌
    03/05/2026
    14 ഇന നിര്‍ദേശം സമര്‍പ്പിച്ചു, അമേരിക്കയുടെ മറുപടി കാത്തിരിക്കുന്നതായി ഇറാന്‍
    03/05/2026
    പ്രീമിയർ ലീഗ്; കിരീടത്തിലേക്ക് ഇനി മൂന്ന് ചുവടുകൾ, ഫുൾഹാമിനെ തകർത്ത് ആഴ്സണൽ
    03/05/2026
    ലാ ലിഗ; ഒരു ജയമകലെ കിരീടം, ഒസാസുനയെ വീഴ്ത്തി ബാഴ്‌സലോണ
    03/05/2026
    ഇറാന്‍ ഇതുവരെ വലിയ വില നല്‍കിയിട്ടില്ല, മോശമായി പെരുമാറിയാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്
    03/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.