ദുബൈ– സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ താമസക്കാർക്ക് മുന്നറിയിപ്പുമായി ദുബൈ പോലീസ്. കുറഞ്ഞ നിരക്കിൽ വാഹന ഇൻഷുറൻസ് വാഗ്ദാനം ചെയ്തും, വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയിൽ സ്വർണ്ണവും ആഭരണങ്ങളും വിൽക്കാനുണ്ടെന്നുമുള്ള വ്യാജ കമ്പനികളുടെ പരസ്യങ്ങളിൽ വീഴരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.
പോലീസിന്റെ ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിട്ട അറിയിപ്പിൽ, സംശയാസ്പദമായ രീതിയിൽ ഓൺലൈനിൽ കാണുന്ന സന്ദേശങ്ങളോടോ പരസ്യങ്ങളോടോ പ്രതികരിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള കോളുകൾ വഴിയോ സന്ദേശങ്ങളിൽ ലഭിക്കുന്ന ലിങ്കുകൾ വഴിയോ വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ കൈമാറരുത്.
തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പോലീസിന്റെ ഔദ്യോഗിക ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴിയോ 901 എന്ന നോൺ-എമർജൻസി നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യാവുന്നതാണ്. കൂടാതെ, ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനായുള്ള ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയും പരാതികൾ സമർപ്പിക്കാമെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



