ദുബൈ– കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി സംഘടപ്പിക്കുന്ന ജീവകാരുണ്യ സാംസ്‌കാരിക പ്രവർത്തനങ്ങളും കനിവ് 2026 റിലീഫിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ ഡയാലിസിസ്ന് എത്തുന്ന നിർധന രോഗികൾക്ക് ഡയാലിസിസ്കിറ്റുകൾ നൽകാനുള്ള തീരുമാനവും വളരെ പ്രശംസനീയമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് പറഞ്ഞു. ജില്ലാ കെഎംസിസി ജില്ലാ മണ്ഡലം ഭാരവാഹി യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഇൻചാർജ് അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി സമദ് ചാമാക്കാല ചർച്ച ഉത്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്, ജില്ലാ ഭാരവാഹികളായ ആർ വി എം മുസ്തഫ, സത്താർ മാമ്പ്ര, ജംഷീർ പാടൂർ, ഷമീർ പണിക്കത്ത്, ഉമർ മുള്ളൂർക്കര മണ്ഡലതെ പ്രതിനിധീകരിച്ചു റസൂൽ ഖാൻ തൃശൂർ, മുബഷിർ മുറ്റിചൂർ, അലി വെള്ളറക്കാട്, ബഷീർ എടശ്ശേരി,ഹംസ കോണത്തുകുന്നു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഹം സഫർ വെൽഫയർ കാമ്പയിനിൽ ടാർഗറ്റ് പൂർത്തിയാക്കിയ നാട്ടിക, കുന്നംകുളം മണ്ഡലത്തിനുള്ള പാരിതോഷികം സി എ റഷീദ് വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും, സെക്രട്ടറി ജംഷീർ പാടൂർ നന്ദിയും പറഞ്ഞു. യോഗത്തിന് മുൻപായി സ്റ്റേറ്റ് വനിതാവിങ് ജനറൽ കൺവീനർ റീന സലീം, വൈസ് ചെയർപേഴ്സൺ സുബി മനാഫ് , പ്രവർത്തക സമിതി അംഗം നെബു ഹംസ എന്നിവരുടെ സി എച് സെന്റർ മെമ്പർഷിപ്പു തുകകൾ അദ്ദേഹം ഏറ്റുവാങ്ങി.
Sunday, August 16
Breaking:
- ‘ആരിലുണ്ട് ആ മൂലകോശം’; റാഫിയ ഷെറിന്റെ ജീവരക്ഷയ്ക്കായി മഞ്ചേരിക്കാര്‍ കൈകോര്‍ത്തു
- ഫോൺ കോളുകളും സോഷ്യൽ മീഡിയയും നിരീക്ഷിക്കുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം: കുവൈത്ത് ആഭ്യന്തര മന്ത്രാലയം
- ദുബൈ കെഎംസിസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം
- ജോര്‍ദാന്‍ രാജകുമാരി ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്കി
- പോസ്റ്റുകൾ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ല, സാങ്കേതിക പിഴവ്- മെറ്റ
