Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും, ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം
    • കേരളത്തിൽ നാളെ ഓൺലൈൻ ടാക്സികൾ പണിമുടക്ക് നടത്തും
    • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    • ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    • ഹജ് സമ്പൂര്‍ണ വിജയം -മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    ഹജ് ഒരുക്കങ്ങൾ വിലയിരുത്താൻ ഡെപ്യൂട്ടി ഗവർണറുടെ സന്ദർശനം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌28/05/2025 Gulf Kerala Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക: പരിശുദ്ധ ഹജിന് ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കിയ ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്താൻ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ പുണ്യസ്ഥലങ്ങളിൽ സന്ദർശനം നടത്തി.

    തിരുഗേഹങ്ങളുടെ സേവകന് സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക പ്രവിശ്യ ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ നിർദേശ പ്രകാരമാണ് ഡെപ്യൂട്ടി ഗവർണർ പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയത്. ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ഡെപ്യൂട്ടി ഗവർണറെ അനുഗമിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അറഫയിൽ മക്ക റോയൽ കമ്മിഷനു കീഴിലെ കിദാന ഡെവലപ്‌മെന്റ് കമ്പനിക്കു കീഴിലെ മോണിറ്ററിംഗ് ആൻഡ് കണ്ട്രോൾ സെന്ററാണ് സൗദ് ബിൻ മിശ്അൽ രാജകുമാരന് ആദ്യം സന്ദർശിച്ചത്. ജല, വൈദ്യുതി ശൃംഖലകളുടെ തുടർച്ചയായ നിരീക്ഷണം, തകരാറുകളെയും പരാതികളെയും കുറിച്ച അലെർട്ടുകൾ ഫീൽഡ് ടീമുകൾക്ക് ഉടനടി അയക്കൽ എന്നീ ദൗത്യങ്ങൾ മോണിറ്ററിംഗ് ആൻഡ് കണ്ട്രോൾ സെന്റർ വഹിക്കുന്നു. പ്രവർത്തന ഡാറ്റ വിശകലനം ചെയ്യാനും പ്രവർത്തന കാര്യക്ഷമതയും പ്രതികരണ വേഗതയും വർധിപ്പിക്കാനും ഗുണനിലവാരമുള്ള പ്രകടനം കൈവരിക്കാനും 24 മണിക്കൂറും തുടർച്ചയായ പ്രവർത്തന സന്നദ്ധത ഉറപ്പാക്കാനും സെന്ററിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു.

    തുടർന്ന് അദ്ദേഹം ജബലുറഹ്മ ഏരിയ സന്ദർശിച്ചു. ഇവിടെ ചൂട് കുറക്കാൻ 1,96,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടപ്പാക്കിയ പദ്ധതി ഗവർണർ വീക്ഷിച്ചു. 1,200 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 129 മിസ്റ്റിംഗ് ഫാനുകൾ് ഉൾപ്പെടെ മൊബൈൽ തണൽ കുടകൾ സ്ഥാപിക്കുന്ന പദ്ധതിയിലൂടെ ജബലുറഹ്മക്ക് ചുറ്റും ചൂട് കുറക്കാനും നേരിട്ടുള്ള സൂര്യപ്രകാശത്തിന്റെ ആഘാതം കുറക്കാനുമാണ് ലക്ഷ്യമിടുന്നത്. പുണ്യസ്ഥലങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. തീർത്ഥാടകർക്ക് അവരുടെ യാത്രയിലും ആചാരാനുഷ്ഠാനങ്ങളിലും കൂടുതൽ സുഖപ്രദമായ അന്തരീക്ഷം നല്കാനാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.

    അറഫയിലെ ബസ് ഷട്ടിൽ സർവീസ് പദ്ധതി സംവിധാനവും ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു. മുസ്ദലിഫയിൽ പുണ്യസ്ഥലങ്ങളുടെ പാതകളിലൂടെ 28,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന തീർത്ഥാടകർക്കുള്ള വിശ്രമ മേഖലാ പദ്ധതിയും സൗദ് ബിൻ മിശ്അൽ രാജകുമാരൻ സന്ദർശിച്ചു. മിസ്റ്റിംഗ് ഫാനുകൾ്, വാണിജ്യ കിയോസ്‌ക്കുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്ന തണലുള്ള ഇരിപ്പിടങ്ങൾ, പുണ്യസ്ഥലങ്ങൾക്കിടയിലെ കാൽനട പാതകളിൽ റബ്ബർ തറ എന്നിവ നിർമിച്ച് താപനില കുറക്കാനും തീർത്ഥാടതർക്ക് ആശ്വാസം നല്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത് തീർത്ഥാടകരുടെ ചലനം സുഗമമാക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്നു.

    അറഫയിലും മുസ്ദലിഫയിലും ഭക്ഷണപാനീയങ്ങളും മറ്റും സൗജന്യമായി വിതരണം ചെയ്യുന്ന പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കാനും സുഗമമാക്കാനുമായി കിദാന ഡെവലപ്‌മെന്റ് കമ്പനി നടപ്പാക്കിയ ചാരിറ്റി ഡിസ്ട്രിബ്യൂഷൻ സെന്റർ പദ്ധതിയും ഗവർണർ സന്ദർശിച്ചു. ഭക്ഷണപാനീയങ്ങളും മറ്റും സൗജന്യമായി വിതരണം ചെയ്യുന്നതിന് 70 യൂനിറ്റുകളാണ് അറഫയിലും മുസ്ദലിഫയിലുമായി സജ്ജീകരിച്ചിരിക്കുന്നത്.

    കാര്യക്ഷമത മെച്ചപ്പെടുത്തുക, വിതരണ പ്രവർത്തനങ്ങൾ സുഗമമാക്കുക, തീർത്ഥാടകർക്ക് നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

    മിനായിൽ സൗദി ഇലക്ട്രിസിറ്റി കമ്പനി സർവീസ് സെന്ററും ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു. അഞ്ചു പുതിയ ഇലക്ട്രിക്കൽ ട്രാൻസ്മിഷൻ സ്റ്റേഷനുകൾ സ്ഥാപിക്കൽ, 228 പുതിയ വിതരണ സ്റ്റേഷനുകൾ സ്ഥാപിക്കൽ, അധിക വൈദ്യുത ശേഷി 75 ശതമാനം തോതിൽ വർധിപ്പിക്കൽ, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനും മാറ്റി സ്ഥാപിക്കാനുമുള്ള 14 പദ്ധതികൾ എന്നിവ അടക്കം ഈ വർഷത്തെ ഹജിനായി കമ്പനി നടപ്പാക്കിയ പദ്ധതികളെ കുറിച്ച ലഘുവിവരണം ബന്ധപ്പെട്ടവർ സൗദ് ബിൻ മിശ്അൽ രാജകുമാരനു മുന്നിൽ നടത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Deputy Governor's visit Hajj
    Latest News
    ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും, ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം
    08/06/2025
    കേരളത്തിൽ നാളെ ഓൺലൈൻ ടാക്സികൾ പണിമുടക്ക് നടത്തും
    08/06/2025
    കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    08/06/2025
    ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    08/06/2025
    ഹജ് സമ്പൂര്‍ണ വിജയം -മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.