ജിദ്ദ – സൗദി ഓഹരി വിപണിയിലെ ബ്ലൂ പെട്രോള്‍ ബങ്കുകളില്‍ നിന്ന് ഇന്ധനം നിറക്കുന്നതിനു മുമ്പ് തന്നെ പണം ആവശ്യപ്പെടുന്നത് വിവാദമാകുന്നു. അബ്ദുല്ല അല്‍ഖമീസിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലുടെയുള്ള വെളിപ്പെടുത്തലാണ് വിവാദത്തിലേക്ക് നയിച്ചത്. രണ്ട് ദിവസം മുമ്പ് കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ പോയ എന്നോട് ജീവനക്കാരൻ ആദ്യം പണം അടക്കണമെന്ന് പറഞ്ഞു. ഫുൾ ടാങ്ക് ആയതിനാൽ തന്നെ കൃത്യമായ തുക അറിയാത്തതിനാൽ മുൻകൂട്ടി ഒരു ഏകദേശം പണം അടക്കാനും കൂടുതലാണെങ്കിൽ തിരിച്ചു നൽകാമെന്നുമാണ് ജീവനക്കാരൻ പറഞ്ഞതെന്ന് നാദിര്‍ അല്‍ഫര്‍ഹാന്‍ വെളിപ്പെടുത്തി.
തുടർന്ന് തൊഴിലാളി ന്യായീകരിച്ചു എതിർത്തും നിരവധി മറുപടികളാണ് വരുന്നത്.
പലവരും ഇന്ധനം അടിച്ച ശേഷം രക്ഷപ്പെടുന്നതുകൊണ്ടാണ് തൊഴിലാളികൾ മുൻകൂട്ടി പണം ആവശ്യപ്പെടുന്നത്. ഇന്ധനത്തിൽ നിന്നുള്ള ലാഭം വളരെ തുച്ഛമാണെന്നും പറഞ്ഞ് തൊഴിലാളികളെ അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് വന്നത്.
എന്നാൽ തൊഴിലാളികളെ എതിർത്തും നിരവധി പേർ രംഗത്ത് വന്നു. ഇന്ധനം അടിക്കുന്നതിനു മുമ്പ് തന്നെ പണം നൽകിയാൽ അപകടങ്ങൾക്ക് കാരണമാകും എന്നാണ് ഇവർ പറയുന്നത്. ഇങ്ങനെ ആവർത്തിച്ചാൽ ഇന്ധനം അടിച്ചു തീരുന്നതിന് മുമ്പ് തന്നെ ചിലർ വാഹനം മുന്നോട്ട് എടുക്കുമെന്നും അത് അപകടത്തിലേക്ക് നയിക്കുമെന്നാണ് ഇവരുടെ അഭിപ്രായം.