അൽ നസ്ർ- അൽ ഐൻ പോരാട്ടം സെപ്റ്റംബർ 15ന്
അൽ ഐൻ- എ എഫ് സി ചാമ്പ്യൻസ് ലീഗ് എലൈറ്റിൽ ആവേശപ്പോരാട്ടത്തിനൊരുങ്ങി സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്‌റും യു.എ.ഇ ക്ലബ്ബായ അൽ ഐനും. സെപ്റ്റംബർ 15 ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 9:30ന് അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലാണ് മത്സരം
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ അവസാന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് സീസണുകളിൽ ഒന്നാകാം ഇതെന്നതിനാൽ വലിയ ആവേശത്തിലാണ് ആരാധകർ.
4-4-2 അല്ലെങ്കിൽ 4-4-1-1 ഫോർമേഷനിലാകും അൽ നസ്ർ കളിക്കാൻ സാധ്യത. ക്രിസ്റ്റ്യാനോ റൊണാൾഡോയും ജാവോ ഫെലിക്‌സും മുന്നേറ്റനിരയിൽ ഒന്നിച്ചേക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, ജാവോ ഫെലിക്‌സ് എന്നിവരടങ്ങുന്ന മുന്നേറ്റനിര നിലവിൽ മികച്ച ഫോമിലാണ്. അൽ ഐനിനെ ഏറ്റവുമൊടുവിൽ നേരിട്ടപ്പോൾ അൽ നസ്ർ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ജയിച്ചിരുന്നു.
ജൂലിയൻ അൽവാരസ് അത്‌ലറ്റികോ മാഡ്രിഡിൽ തുടരും
സ്വന്തം മൈതാനത്ത് ഇറങ്ങുന്ന അൽ ഐൻ പ്രതിരോധത്തിന് ഊന്നൽ നൽകിക്കൊണ്ട് 5-3-2 ഫോർമേഷൻ സ്വീകരിക്കാനാണ് സാധ്യത. സുഫിയാൻ റഹീമിയും ജിയാകൗമാകിസും ചേർന്ന് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കും.
ഇരുടീമുകളും തമ്മിലുള്ള അവസാന 5 മത്സരങ്ങളിൽ 3 എണ്ണത്തിൽ അൽ നസ്‌റും 2 എണ്ണത്തിൽ അൽ ഐനും വിജയിച്ചു.







