ദുബൈ– കെഎംസിസി ചേലക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എ സി അഹ്മദ് മെമ്മോറിയൽ ചേലക്കര പ്രീമിയർ ലീഗ് സീസൺ 6 ടൂർണമെന്റ് ഖിസൈസ് ടാലൻ്റഡ് സ്പാർട്സ് ഗ്രൗണ്ടിൽ ആവേശകരമായി നടന്നു. യുണൈറ്റഡ് എഫ് സി കാലിക്കറ്റ് ചാമ്പ്യന്മാരായി. ജി ടി ഇസഡ് ഷിപ്പിംഗ് എഫ് സി, ഫസ്റ്റ് റണ്ണർഅപ്പും, ബിൻ മൂസ ഗ്രൂപ്പ് ദേര എഫ് സി സെക്കന്റ് റണ്ണർഅപ്പുമായി, ഡി ഡി പി ഫ്രെയ്ട് ഹസ്റ്റലേർസ് എഫ് സി ആണ് തേർഡ് റണ്ണർ അപ്പ്. ബെസ്റ്റ് പ്ലേയർ റഹിം ദാസ് (യുണൈറ്റഡ്) ബെസ്റ്റ് ഗോൾ കീപ്പർ സുഹൈൽ, ബെസ്റ്റ് ഡിഫൻഡർ ആത്തിഫ് (ഇരുവരും ജി ടി ഇസഡ്), ടോപ് സ്‌കോറർ മുഷ്താഖ് (ബിൻ മൂസ) എന്നിവരാണ്
ടൂർണ്ണമെൻ്റ് സി.പി.എൽ ചെയർമാൻ ബഷീർ വരവൂരിന്റെ അധ്യക്ഷതയിൽ മുഹമ്മദ് ബിൻ അസ്ലം മുഹ്‌യിദ്ദീൻ ഉദ്ഘാടനം ചെയ്തു. റാംസ് അഡ്വൈസേഴ്സ് ഉടമയും സി.പി.എൽ മെയിൻ സ്പോൺസറുമായ പ്രസാദ് പ്രകാശ് പവാർ, ക്യാപ്റ്റൻ ഫഹദ് ഖൽഫാൻ സിവിൽ ഡിഫൻസ്, സയ്യിദ് ഖൽഫാൻ സ്പോൺസർമാരായ നയിം ആൽഫ, അൻഷാദ് പ്രൊട്ടക്റ്റോൾ, ദുബൈ കെ.എം.സി.സി തൃശ്ശൂർ ജില്ല ആക്ടിംഗ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ, ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര എന്നിവർ മുഖ്യതിഥികളായി. ജില്ലാ ഭാരവാഹികളായ കബീർ ഒരുമനയൂർ, ഉമ്മർ മുള്ളൂർക്കര, ഷമീർ പണിക്കത്ത്, നൗഫൽ പുത്തൻപുരയിൽ, സത്താർ മാമ്പ്ര, ഷാജി അഹമ്മദ്, മറ്റു മണ്ഡലം ഭാരവാഹികളായ തൻവീൻ കാളത്തോട്,ഷാജി, ജലീൽ കൈപ്പമംഗലം, ബിജു അന്നമനട എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ അഷ്റഫ് കിള്ളിമംഗലം, മുസമ്മിൽ ചേലക്കര, അബ്ദുള്ള താഴപ്ര, ഷെബീർ ഉദുവടി, ഇസ്മാഇൽ ദേശമംഗലം, ഖമറുസ്സമാൻ ദേശമംഗലം, സർഗ്ഗധാര ഭാരവാഹികളായ അസീസ് തലശ്ശേരി, അഫ്സൽ കിള്ളിമംഗലം, ഷെഫീർ ചെറുതുരുത്തി, ജിഷാദ് താഴപ്ര, ഫാസിൽ തലശ്ശേരി, ജംഷീർ, റഷീദ്, നൗഷാദ്, ലുക്കുമാൻ, ഷെബീർ, വനിതാവിംഗ് ഭാരവാഹികളായ സെബിയ അബ്ദുള്ള, റിൻഷ ഷെറിൻ, സെഫിയ അഷ്റഫ്, ജുവൈരിയ അഫ്സൽ എന്നിവർ ടൂർണ്ണമെൻറിന് നേതൃത്വം നൽകി. കോർഡിനേറ്റർ ഷാഹിർ ചെറുതുരുത്തി സ്വാഗതവും,ട്രഷർ നസീം ചേലക്കോട് നന്ദിയും പറഞ്ഞു.



