സലാല: ദോഫാറിലെ താഖ വിലായത്തിലെ കടലില്‍ മത്സ്യബന്ധനത്തിനു പോയ സ്വദേശീ പൗരനെ കണ്ടെത്തുന്നതിനായി നാലു ദിനങ്ങളായി തിരച്ചില്‍ സജീവം. ഖോര്‍റോറി തീരത്താണ് മീന്‍പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ആളെ കാണാതായത്. റോയല്‍ ഒമാന്‍ പൊലീസ്, ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അഥോറിറ്റി, ഒമാന്‍ വ്യോമസേന, സ്വദേശി-വിദേശി പൗരന്മാര് എന്നിവരെല്ലാം സഹകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മത്സ്യബന്ധനത്തിനു പോയ സഹോദരങ്ങള്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍ മറിഞ്ഞത്. ഒരാള്‍ കരയിലേക്ക് നീന്തി രക്ഷപ്പെട്ടുവെങ്കിലും രണ്ടാമത്തെയാള്‍ കടലിലകപ്പെടുകയായിരുന്നു. രക്ഷപ്പെട്ടയാളെ താഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group