Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 19
    Breaking:
    • നിയമ ലംഘനങ്ങള്‍ നടത്തിയ 37 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
    • റിയാദ്, തബൂക്ക്, ജിദ്ദ, മക്ക എന്നിവിടങ്ങളിലുള്ളവരുടെ ശ്രദ്ധയ്ക്ക്, സിവില്‍ ഡിഫന്‍സ് നാളെ മൊബൈലിൽ സൈറണ്‍ ടെസ്റ്റ് നടത്തുന്നു
    • സൗദിയില്‍ മൂന്നു മാസത്തിനിടെ ട്രെയിന്‍ സര്‍വീസുകള്‍ ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം 3.9 കോടി കവിഞ്ഞു
    • ജി സി സി രാജ്യങ്ങളിൽ കേരള സിലബസ് സ്കൂളുകൾ സ്ഥാപിക്കണം; പിണറായി വിജയന് നിവേദനം നൽകി ഐ സി എഫ്
    • ഐസിഎഫ് റീജണൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    ജി സി സി രാജ്യങ്ങളിൽ കേരള സിലബസ് സ്കൂളുകൾ സ്ഥാപിക്കണം; പിണറായി വിജയന് നിവേദനം നൽകി ഐ സി എഫ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/10/2025 Bahrain Gulf Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ – ജി സി സി രാജ്യങ്ങളിൽ കേരള സംസ്ഥാന സിലബസ് സ്കൂളുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്). മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശത്തിനിടെയാണ് നിവേദനം സമർപ്പിച്ചത്.

    ജി സി സി രാജ്യങ്ങളിൽ താമസിക്കുന്ന നിരവധി മലയാളി കുടുംബങ്ങൾക്ക് സംസ്ഥാന സിലബസിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നതായി നിവേദനത്തിൽ പറഞ്ഞു. കുറഞ്ഞ കാലത്തേക്ക് പ്രവാസലോകത്തേക്ക് മാറിത്താമസിക്കുന്ന കുടുംബങ്ങൾക്ക് സഹായകമാവുന്നതാവും ഇതെന്ന് ഐ സി എഫ് അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രവാസ ലോകത്തേക്ക് കടന്നുവരുന്ന കുടുംബങ്ങൾക്ക് കേരള സിലബസിൽ തന്നെ പഠനം തുടരാനും ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിൻ്റെ തുടർച്ച ഉറപ്പുവരുത്താനും ഇത് ഉപകരിക്കും. മറ്റു സിലബസുകളിൽ പഠനം നടത്തുന്നത് ഈ തുടർച്ചക്ക് വെല്ലിവിളി സൃഷ്ടിക്കുന്നുണ്ടെന്നാണ് ഇവർ പറഞ്ഞത്.

    കേരള സർക്കാരിന്റെ നേതൃത്വത്തിലോ അനുബന്ധ സ്ഥാപനങ്ങൾ വഴിയോ മറ്റോ ഇത്തരം സ്‌കൂളുകൾ സ്ഥാപിക്കുന്നത് സാമ്പത്തിമായി താങ്ങാനാവുന്നതും സാംസ്കാരികമായി പ്രസക്തവുമായ വിദ്യാഭ്യാസം നൽകാനും, പ്രവാസികളും കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും, സംസ്ഥാന സിലബസ് അന്താരാഷ്ട്ര തലത്തിൽ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും ഐ സി എഫ് വ്യക്തമാക്കി.

    ഇതിൻ്റെ സാധ്യതകൾ പരിശോധിക്കാനായി വിദേശകാര്യ മന്ത്രാലയം അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായും ചർച്ചകൾ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈ എടുക്കണമെന്ന് ഐ സി എഫ് ഇൻ്റർനാഷണൽ കമ്മിറ്റി അഭ്യർഥിച്ചു. സാധ്യമായ സ്ഥലങ്ങൾ തിരിച്ചറിയുന്നതിനും സമൂഹത്തിൻ്റെ പിന്തുണ നേടുന്നതിനും, പ്രാദേശിക പങ്കാളിത്തം സുഗമമാക്കുന്നതിനും ഐ സി എഫ് സഹരിക്കുമെന്നും നിവേദനത്തിൽ അറിയിച്ചു. ബഹ്റൈനിൽ നടന്ന പ്രവാസി മലയാളി സംഗമത്തിൽ ഐ സി എഫിനെ പ്രതിനിധീകരിച്ച് ഇൻ്റർനാഷണൽ കൗൺസിൽ വൈസ് പ്രസിഡന്റ് അഡ്വ. എം സി അബ്ദുൽ കരീം, ബഹ്‌റൈൻ നാഷണൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bahrian gcc countries Gulf kerala syllabus Pinarayi Vijayan Top News
    Latest News
    നിയമ ലംഘനങ്ങള്‍ നടത്തിയ 37 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
    19/10/2025
    റിയാദ്, തബൂക്ക്, ജിദ്ദ, മക്ക എന്നിവിടങ്ങളിലുള്ളവരുടെ ശ്രദ്ധയ്ക്ക്, സിവില്‍ ഡിഫന്‍സ് നാളെ മൊബൈലിൽ സൈറണ്‍ ടെസ്റ്റ് നടത്തുന്നു
    19/10/2025
    സൗദിയില്‍ മൂന്നു മാസത്തിനിടെ ട്രെയിന്‍ സര്‍വീസുകള്‍ ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം 3.9 കോടി കവിഞ്ഞു
    19/10/2025
    ജി സി സി രാജ്യങ്ങളിൽ കേരള സിലബസ് സ്കൂളുകൾ സ്ഥാപിക്കണം; പിണറായി വിജയന് നിവേദനം നൽകി ഐ സി എഫ്
    19/10/2025
    ഐസിഎഫ് റീജണൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
    19/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.