Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 23
    Breaking:
    • ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാവുന്ന 59 രാജ്യങ്ങൾ ഇവയാണ്…
    • ദുബൈയിൽ ജോലി നഷ്ടമായോ? വിസ കഴിഞ്ഞും തങ്ങിയാൽ ‘പണി’ കിട്ടും
    • ഖുലൈസ് കെ.എം.സി.സി എക്സലന്‍റ് അവാര്‍ഡ് മുഹമ്മദ് റിന്‍ഷിഫിന്
    • അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ച് ജനക്കൂട്ടം: വംശീയ ആക്രമണമെന്ന് പൊലീസ്
    • യാത്രക്കാരുടെ ശ്രദ്ധക്ക്; ഒമാൻ ദോഫാറിലേക്കുള്ള വിനോദസഞ്ചാരം സുരക്ഷിതമാണ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Bahrain

    പവിഴദ്വീപിലെ പാട്ടുമത്സരം 2024: എല്‍ദോ എഡിസണ്‍ വിജയി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/06/2024 Bahrain 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പാട്ടുമത്സരം 2024 വിജയി എല്‍ദോ എഡിസണ്‍ ട്രോഫി സ്വീകരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈന്‍-പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍, മലയാളികളായ ബഹ്റൈന്‍ പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച സി സി ബി ഐലന്‍ഡ് സിങ്ങര്‍ സീസണ്‍ 1-പവിഴദ്വീപിലെ പാട്ടുമത്സരം 2024ല്‍ തൃശൂര്‍ സ്വദേശി എല്‍ദോ എഡിസണ്‍ വിജയിയായി.

    അനില്‍കുമാര്‍ ടി. വി-കാസര്‍ഗോഡ് ഫസ്റ്റ് റണ്ണറപ്പായും, നിത്യാ റോഷിത്-കോഴിക്കോട് സെക്കന്‍റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ക്ലബ്ബില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ 6 മണിക്കൂര്‍ നീണ്ടുനിന്ന ലൈവ് റിയാലിറ്റി പാട്ടു മത്സരം പവിഴദ്വീപിന് പുതിയൊരനുഭവമായി. ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കായി ഓണ്‍ലൈന്‍ വീഡിയോ ഗാനങ്ങളായി ലഭിച്ച 55 എ ന്‍ട്രികളില്‍ 34 മത്സരാര്‍ത്ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യറൗണ്ടില്‍ നിന്നും 12 പേരാണ് ലൈവ് സിംഗിംഗ് മത്സരമായ ഫിനാലെയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫിനാലെയില്‍ നിന്നും 6 പേരാണ് രണ്ടു റൗണ്ടുകളുള്ള ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തിയത്. ഗ്രാന്‍ഡ് ഫിനാലെയിലെത്തിയ 6 പാട്ടുകാരില്‍ മൂന്ന് പേര്‍ ബഹ്റൈന്‍ വേദികളില്‍ പുതു ശബ്ദങ്ങളാണ്. അതുതന്നെയാണ് ഈ മത്സരത്തിന്‍റെ കണ്ടെത്തലും. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള തൊഴിലാളികളും, വീട്ടമ്മമാരും, അധ്യാപകരും ചേര്‍ന്ന ഒരു വിഭാഗവും ബഹ്റൈനില്‍ അറിയപ്പെടുന്ന പാട്ടുകാര്‍ക്കൊപ്പം തുടക്കം തൊട്ടു ഗ്രാന്‍ഡ് ഫിനാലെ വരെ എത്തി എന്നതും ഈ മത്സരത്തെ വ്യത്യസ്തമാക്കുന്നു.

    വിധികര്‍ത്താക്കളായി നാട്ടില്‍ നിന്നും എത്തിയത് പിന്നണി ഗായകരും, സംഗീതാദ്ധ്യാപകരുമായ അജയ് ഗോപാല്‍, റോഷ്നി സുരേഷ് എന്നിവരാണ്. മൂന്ന് റൗണ്ടുകള്‍ നിറഞ്ഞ സിസിബി ഐലന്‍ഡ് സിങ്ങര്‍ 2024 മത്സരത്തിന്‍റെ ഓരോ ഇടവേളയിലും ജഡ്ജസിന്‍റെ സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള പുതുമയാര്‍ന്ന വ്യത്യസ്തമായ ഗാനാലാപനം ആസ്വാദകരുടെ മനസ്സ് കീഴടക്കി.
    ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് പുറമെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അന്‍സാര്‍ പിവി, സുരമ്യ രാജ്, ശ്രീഷ്മ ജിലീബ് എന്നിവരാണ്. ആദ്യമായാണ് ബഹറിനില്‍ റിയാലിറ്റി ഷോ രീതിയില്‍ ഇത്തരത്തില്‍ ഒരു സംഗീതമത്സരം ജനകീയമായി സംഘടിപ്പിക്കുന്നത്. റഫീഖ് വടകരയുടെ നേതൃത്വത്തിലുള്ള മ്യൂസിക് സിറ്റി ബഹ്റൈന്‍ ആയിരുന്നു ഈ പരിപാടിക്ക് ഓര്‍ക്കസ്ട്ര ഒരുക്കിയത്.

    മത്സരവിജയികള്‍ക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനങ്ങളും മത്സരം വിലയിരുത്തിയ അജയ് ഗോപാലും റോഷ്നി സുരേഷും ചേര്‍ന്നു നല്‍കി. സംഗീത നിശ അവതരിപ്പിക്കുകയും വിധിനിര്‍ണയം നടത്തുകയും ചെയ്ത അജയ് ഗോപാലിനും റോഷ്നി സുരേഷിനും സംഘടനയുടെ ഉപഹാരങ്ങള്‍ യഥാക്രമം രക്ഷാധികാരി ജനാര്‍ദ്ദനന്‍ കെ, മുന്‍ പ്രസിഡന്‍റ് ബാബു ജി നായര്‍ എന്നിവര്‍ കൈമാറി. കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈന്‍-പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ പ്രസിഡന്‍റ് ശിവകുമാര്‍ കൊല്ലറോത്ത് കൃതജ്ഞത രേഖപ്പെടുത്തി.

    ജനറല്‍ സെക്രട്ടറി പ്രജി വി. കാലിക്കറ്റ് ആയിരുന്നു ഈ സംഗീത പരിപാടിയുടെ ഡയറക്ടര്‍. ഇന്ത്യന്‍ ക്ലബ് വൈസ് പ്രസിഡന്‍റ് ജോസഫ് ജോയ് മുഖ്യാതിഥി ആയിരുന്നു. എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്, ചിത്തിര സജിന്‍ എന്നിവര്‍ അവതാരകരായ പരിപാടിക്ക് ട്രഷറര്‍ മുസ്തഫ കുന്നുമ്മല്‍, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈന്‍-പവിഴ ദ്വീപിലെ കോഴിക്കോട്ടുകാര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍, അംഗങ്ങള്‍, വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാവുന്ന 59 രാജ്യങ്ങൾ ഇവയാണ്…
    23/07/2025
    ദുബൈയിൽ ജോലി നഷ്ടമായോ? വിസ കഴിഞ്ഞും തങ്ങിയാൽ ‘പണി’ കിട്ടും
    23/07/2025
    ഖുലൈസ് കെ.എം.സി.സി എക്സലന്‍റ് അവാര്‍ഡ് മുഹമ്മദ് റിന്‍ഷിഫിന്
    23/07/2025
    അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ച് ജനക്കൂട്ടം: വംശീയ ആക്രമണമെന്ന് പൊലീസ്
    23/07/2025
    യാത്രക്കാരുടെ ശ്രദ്ധക്ക്; ഒമാൻ ദോഫാറിലേക്കുള്ള വിനോദസഞ്ചാരം സുരക്ഷിതമാണ്
    23/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.