മനാമ – ബഹ്‌റൈനെ ലക്ഷ്യം വെച്ചുള്ള ഇറാന്‍ ആക്രമണങ്ങളെ മഹത്വവല്‍ക്കരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും ഏതാനും പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായും ഇവരെ അതിവേഗ വിചാരണക്ക് റഫര്‍ ചെയ്തതായും ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ചിത്രീകരണം നിരോധിച്ചിരിക്കുന്ന സൈനിക സ്ഥാപനങ്ങള്‍ക്കും പൊതു, സ്വകാര്യ സ്വത്തുവകകള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങളുടെ വീഡിയോകള്‍ സംപ്രേഷണം ചെയ്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കുറിച്ച് സൈബര്‍ ക്രൈം ഡയറക്ടറേറ്റില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുകയും അവ തുടരുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രതികളുടെ പ്രസ്താവനകള്‍ പ്രചരിച്ച വീഡിയോകളില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗുരുതരമായ നിയമ ലംഘനവും പൊതു സുരക്ഷക്ക് ഭീഷണിയുമാണ്. പബ്ലിക് പ്രോസിക്യൂഷന്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണങ്ങളിലൂടെ സുരക്ഷാ വകുപ്പുകള്‍ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



