റിയാദ് – മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. മദീനയിലേക്കും കിഴക്കന്‍ പ്രവിശ്യയിലേക്കും ഹൂത്തികള്‍ തൊടുത്തുവിട്ട അഞ്ചു ഡ്രോണുകള്‍ ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി സഖ്യസേന തടഞ്ഞു നശിപ്പിച്ചു. റിയാദിനു നേരെ ഹൂത്തികള്‍ ഇന്നലെ തൊടുത്ത ബാലിസ്റ്റിക് മിസൈലിന്റെ ലോഞ്ചിംഗ് പ്ലാറ്റ്ഫോം ട്രാക്ക് ചെയ്ത് ആക്രമിക്കുന്ന ഓപ്പറേഷന്റെ ദൃശ്യങ്ങളും സഖ്യസേനാ വക്താവ് പുറത്തുവിട്ടു. റിയാദിനെ ലക്ഷ്യമിടാന്‍ ഹൂത്തികള്‍ ഉപയോഗിച്ചിരുന്ന ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ കേന്ദ്രം നശിപ്പിച്ചതായി സഖ്യസേന വ്യക്തമാക്കി
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







