Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 15
    Breaking:
    • ​114-ാം വയസ്സിൽ ഓട്ടം അവസാനിച്ചു; ലോകത്തെ പ്രായമേറിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ് യാത്രയായി
    • അബുദാബിയിൽ വിസ്‌ എയർ പ്രവർത്തനം അവസാനിപ്പിക്കുന്നു: വലഞ്ഞ് യാത്രക്കാർ; ടിക്കറ്റ് നിരക്ക് 50%-ത്തിലധികം വർദ്ധിച്ചേക്കും
    • കുവൈത്തി മാധ്യമപ്രവര്‍ത്തകയുടെ ശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കി
    • അധ്യാപകന്റെ ലൈംഗിക പീഡനം: ഒഡീഷയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു
    • ലോകത്തെ അത്ഭുതപ്പെടുത്തിയ മാരത്തൺ താരം ഫൗജ സിംഗ് 114 -ാം വയസിൽ റോഡപകടത്തിൽ മരിച്ചു, വിടവാങ്ങിയത് തലപ്പാവ് ധരിച്ച ചുഴലിക്കാറ്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    ആവേശമായി റിയാദിലെ അലിഫ് സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് സമാപിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/05/2024 Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: വിദ്യാർഥി മനസ്സുകളിൽ ജനാധിപത്യ ബോധം വളർത്തി അലിഫ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ഉജ്ജ്വല പരിസമാപ്തി. ജനാധിപത്യ പ്രക്രിയകളെ വിദ്യാർത്ഥി മനസ്സുകളിൽ സന്നിവേശിപ്പിച്ച് മികച്ച നേതൃത്വത്തെ ഭരണസംവിധാനം ഏൽപ്പിക്കുന്ന അലിഫ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും വിദ്യാർത്ഥികൾക്ക് വലിയ ആവേശമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തിരിച്ചറിയൽ രേഖ പോളിംഗ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ സമർപ്പിച്ച് മഷിപുരണ്ട വിരലുമായി സമ്മതിദാനാവകാശം വിനിയോഗിച്ച് പുറത്തിറങ്ങിയ വിദ്യാർഥികൾക്ക് തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും അവിസ്മരണീയമായി.
    വിജ്ഞാപനം പുറപ്പെടുവിച്ചതു മുതൽ ഫലപ്രഖ്യാപനം വരെയുള്ള പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളെയും വിദ്യാർത്ഥികൾ ആസ്വദിച്ചു. ഹെഡ് ബോയ്, ഹെഡ് ഗേൾ, സ്പോർട്സ് മിനിസ്റ്റർ, സ്റ്റുഡൻറ് എഡിറ്റർ, വളണ്ടിയർ ക്യാപ്റ്റൻ, ഫൈൻ ആർട്സ് മിനിസ്റ്റർ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള മത്സരാർത്ഥികളുടെ നാമനിർദ്ദേശപത്രിക സമർപ്പണവും പിൻവലിക്കാനുള്ള അവസാന തീയതിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. വോട്ടെടുപ്പ് ദിവസം പ്രത്യേകം സജ്ജമാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് വിദ്യാർത്ഥികൾ സമദാതിദാനാവകാശം വിനിയോഗിച്ചു. പോളിംഗ് ബൂത്തിന് പുറത്ത് ദൃശ്യമായ നീണ്ട നിര ജനാധിപത്യബോധത്തിന്റെ നേർചിത്രങ്ങളായി. അലിഫ് വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ളവരായിരുന്നു വോട്ടർമാർ. കന്നിവോട്ടർമാർക്ക് പ്രത്യേക നിർദ്ദേശങ്ങളും പരിശീലനവും നൽകിയിരുന്നു.

    ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ മുഴുവൻ വിജയികളെയും പ്രഖ്യാപിച്ചു. ഫലപ്രഖ്യാപനത്തിന് അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഡയറക്ടർ ലുഖ്മാൻ അഹമ്മദ് നേതൃത്വം നൽകി. സീനിയർ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, പ്രിൻസിപ്പൽ അബ്ദുൽ മജീദ്, പ്രധാന അധ്യാപകൻ മുഹമ്മദ് നൗഷാദ് നാലകത്ത്, അസിസ്റ്റൻ്റ് പ്രധാന അധ്യാപിക ഫാത്തിമ ഖൈറുന്നിസ എന്നിവർ മറ്റു വിജയികളെ പ്രഖ്യാപിച്ചു.

    2024-2025 അധ്യയന വർഷത്തെ ഹെഡ് ബോയിയായി സയാനുള്ള ഖാനെയും ഹെഡ്ഗേളായി ഫാത്തിമ സൻഹയെയും തിരഞ്ഞെടുത്തു. മറ്റു വിജയികൾ ബോയ്സ് ഗേൾസ് എന്ന ക്രമത്തിൽ: സ്പോർട്സ് മിനിസ്റ്റർ: ശാദിൻ ബഷീർ, നിമ്ര ഫാത്തിമ സ്റ്റുഡൻറ് എഡിറ്റർ: അസ് ലഹ് മുഹമ്മദ്, ഇമാമ സാബിർ, ഫൈൻ ആർട്സ് മിനിസ്റ്റർ: ഫിദൽ മുഹമ്മദ്, അഫ്രീൻ ഫാത്തിമ വളണ്ടിയർ ക്യാപ്റ്റൻ: മുഹമ്മദ് വഖാസ്, റിദ ഫാത്തിമ.

    അലിഫ് പാർലമെൻ്റ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ കോഡിനേറ്റർമാരായ മുഹമ്മദ് ആഷിഫിനെയും ഫാത്തിമ രിഫാനെയെയും അലിഫ് മാനേജ്മെൻ്റ് അഭിനന്ദിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ​114-ാം വയസ്സിൽ ഓട്ടം അവസാനിച്ചു; ലോകത്തെ പ്രായമേറിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ് യാത്രയായി
    15/07/2025
    അബുദാബിയിൽ വിസ്‌ എയർ പ്രവർത്തനം അവസാനിപ്പിക്കുന്നു: വലഞ്ഞ് യാത്രക്കാർ; ടിക്കറ്റ് നിരക്ക് 50%-ത്തിലധികം വർദ്ധിച്ചേക്കും
    15/07/2025
    കുവൈത്തി മാധ്യമപ്രവര്‍ത്തകയുടെ ശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കി
    15/07/2025
    അധ്യാപകന്റെ ലൈംഗിക പീഡനം: ഒഡീഷയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു
    15/07/2025
    ലോകത്തെ അത്ഭുതപ്പെടുത്തിയ മാരത്തൺ താരം ഫൗജ സിംഗ് 114 -ാം വയസിൽ റോഡപകടത്തിൽ മരിച്ചു, വിടവാങ്ങിയത് തലപ്പാവ് ധരിച്ച ചുഴലിക്കാറ്റ്
    15/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.