Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 6
    Breaking:
    • ഉംറക്കെത്തിയ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഖുലൈസിൽ നിര്യാതനായി
    • ഓണക്കാലത്ത് മിൽമയുടെ റെക്കോർഡ് വിൽപ്പന
    • ബഹ്റൈൻ; സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് വാർഷിക ശമ്പള വർധന നിർബന്ധമാക്കാൻ പാർലമെന്റിൽ ബിൽ
    • കലാരം​ഗത്ത് എഐ യുടെ സാന്നിധ്യം ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് കെ.എസ്. ചിത്ര
    • വെടിനിര്‍ത്തല്‍ കരാറില്‍ എത്തണമെന്ന് മന്ത്രിമാര്‍ നെതന്യാഹുവിനോട് ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ബി.എം.ഡബ്ല്യൂ കാർ സ്വന്തമാക്കി മലയാളി

    ഒന്നാം സമ്മാനത്തിനു പുറമെ 2 മലയാളികളടക്കം ആറുപേർക്ക് ഒരു ലക്ഷം ദിർഹം വീതവും ലഭിച്ചു. ദുബൈയിലുള്ള രഞ്ജിത്ത് നായർ, കുവൈത്തിലുള്ള നിഖിൽ രാജ് എന്നിവരാണ് മലയാളികൾ.
    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ04/09/2025 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഷമീം മൂലത്തിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി- അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ബി.എം.ഡബ്ല്യൂ കാർ സ്വന്തമാക്കി മലയാളി. അബൂദാബിയിൽ താമസിക്കുന്ന മലയാളി ഡ്രൈവർ ഷമീം മൂലത്തിൽ ഹംസയാണ് ബി.എം.ഡബ്ല്യൂ (BMW M440i) കാർ സമ്മാനം നേടിയത്. പതിനഞ്ച് വർഷത്തെ ശ്രമത്തിനൊടുവിലാണ് ഷമീമിനെ തേടി ഭാഗ്യമെത്തിയത്. ദുബൈയിൽ താമസിക്കുന്ന ഉത്തർ പ്രദേശ് സ്വദേശിയായ സന്ദീപ് കുമാർ പ്രസാദാണ് അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ വിജയി. ഏകദേശം 33 കോടി രൂപയാണ് ( 15 മില്യൺ ദിർഹം)
    അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.

    ആഗസ്റ്റ് പത്തൊമ്പതിനാണ് സന്ദീപ് കുമാർ 200669 നമ്പറുള്ള ടിക്കറ്റ് എടുത്തത്. സന്ദീപും 20 സുഹൃത്തുക്കളും ചേർന്നാണ് ടിക്കറ്റെടുത്തത്. മൂന്ന് വർഷമായി യുഎഇയിൽ താമസിക്കുന്ന സന്ദീപ് കഴിഞ്ഞ മൂന്ന് മാസമായി നറുക്കെടുപ്പിൽ പതിവായി പങ്കെടുക്കുന്നുണ്ട്. ഡ്രൈഡോക് തൊഴിലാളിയാണ് സന്ദീപ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    സന്ദീപ് കുമാർ പ്രസാദ്

    ഒന്നാം സമ്മാനത്തിനു പുറമെ 2 മലയാളികളടക്കം ആറുപേർക്ക് ഒരു ലക്ഷം ദിർഹം വീതവും ലഭിച്ചു. ദുബൈയിലുള്ള രഞ്ജിത്ത് നായർ, കുവൈത്തിലുള്ള നിഖിൽ രാജ് എന്നിവരാണ് മലയാളികൾ. ദുബൈയിൽ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് റാഷിദ് , ശ്രീലങ്കൻ സ്വദേശി, ജോർദാൻ സ്വദേശി, എന്നിവരാണ് മറ്റ് ജേതാക്കൾ.

    ബിഗ് വിൻ വിജയികളായ ജോഗേന്ദ്ര ജാംഗീറിന് 1.4 ലക്ഷം ദിർഹവും മുംബൈ സ്വദേശി ജിജു ജേക്കബിന് 1.3 ലക്ഷം ദിർഹവും സമാനം ലഭിച്ചു. 20 സുഹൃത്തുക്കൾ പങ്ക്ചേർന്നടുത്ത ടിക്കറ്റിൽ മലയാളിയായ ശരദ് 1.3 ലക്ഷം ദിർഹം നേടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    abudabi big ticket Bmw malayali won
    Latest News
    ഉംറക്കെത്തിയ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഖുലൈസിൽ നിര്യാതനായി
    06/09/2025
    ഓണക്കാലത്ത് മിൽമയുടെ റെക്കോർഡ് വിൽപ്പന
    05/09/2025
    ബഹ്റൈൻ; സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് വാർഷിക ശമ്പള വർധന നിർബന്ധമാക്കാൻ പാർലമെന്റിൽ ബിൽ
    05/09/2025
    കലാരം​ഗത്ത് എഐ യുടെ സാന്നിധ്യം ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് കെ.എസ്. ചിത്ര
    05/09/2025
    വെടിനിര്‍ത്തല്‍ കരാറില്‍ എത്തണമെന്ന് മന്ത്രിമാര്‍ നെതന്യാഹുവിനോട് ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്
    05/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.