ജിസാൻ– കേരളത്തിലെ യുഡിഎഫിന്റെ മിന്നും വിജയത്തിന്റെ ഭാഗമായി ജിസാനിൽ വിജയാഘോഷം സംഘടിപ്പിച്ചു. യുഡിഎഫ് ജിസാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ശ്രദ്ധേയമായ ജനപങ്കാളിത്തം ഉണ്ടായി. പരിപാടിക്ക് കെഎംസിസി ജിസാൻ പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ സ്വാഗതം പറഞ്ഞു. ഒഐസിസി ജിസാൻ വൈസ് പ്രസിഡന്റ് ജെയ്‌സൺ ജോസഫ് അധ്യക്ഷത വഹിച്ചു. കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം നിർവഹിച്ചു.


ആശംസകൾ നേർന്ന് ജിലു ബേബി, ഗഫൂർ വാവൂർ, ഷാജി പുളിക്കത്തായത്, ഡോ. മൻസൂർ നാലകത്, ഉസ്മാൻ കോറ്റുമ്പ, സാദിഖ് മാസ്റ്റർ, ഫൈസൽ മട്ടന്നൂർ, സലാം പെരുമണ്ണ, കബീർ സാംത എന്നിവർ സംസാരിച്ചു. വിജയാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുകയും പായസം വിതരണം നടത്തുകയും ചെയ്തു. പരിപാടിയുടെ അവസാനം ഷഫീഖ് ഇടശ്ശേരി നന്ദി രേഖപ്പെടുത്തി. യുഡിഎഫിന്റെ വിജയം കേരളത്തിലെ ജനങ്ങളുടെ വിശ്വാസത്തിന്റെയും പിന്തുണയുടെയും പ്രതിഫലനമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.



