ദുബായ്- കേരളത്തിലെ കലാലയ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾക്ക് സംഗവേദി ഒരുക്കുന്ന അക്കാഫ് ഇവന്റ്‌സ് വ്യത്യസ്തമായൊരു ക്യാമ്പസ് ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20ന് ഷാർജ മുവൈലയിലെ ഡൽഹി പ്രോഗ്രസ്സിവ് സ്‌കൂൾ അങ്കണത്തിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
നാനൂറോളം വിവിധ കലാലയ പൂർവ്വ വിദ്യാർത്ഥി കലാകാരന്മാർ മറ്റുരയ്ക്കുന്ന ഇരുപത്തിയാറോളം മത്സരയിനങ്ങൾ, ഓണസദ്യ, ഓണക്കളികൾ, ചെണ്ടമേളം, ഘോഷയാത്ര, ഡിസ്‌കോ നൈറ്റ് എന്നിവയുൾപ്പെടെയുടെ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. പതിവിലും വ്യത്യസ്തമായി ഇപ്പോഴത്തെ ട്രെൻഡിംഗ് ആയ എൺപതുകളിലെ റെട്രോ തീമിലാണ് ക്യാമ്പസ് ഓണം ക്രമീകരിച്ചിരിക്കുന്നെന്ന് അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി. എസ്സ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാന്റസ്, സെക്രട്ടറി മനോജ് കെ. വി., ജോയിന്റ് സെക്രട്ടറി ഷക്കീർ ഹുസൈൻ, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, ക്യാമ്പസ് ഓണം ഡയറക്ടർ രഞ്ജിത്ത് കോടോത്ത്, വനിതാ വിംഗ് ചെയർപേഴ്‌സൺ, റാണി സുധീർ, വിദ്യ പുതുശ്ശേരി, രശ്മി ഐസക് എന്നിവർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







