Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 30
    Breaking:
    • ഹറമിൽ പ്രവേശിക്കാൻ നുസുക് കാർഡ് നിർബന്ധം
    • ഇറാൻ യുദ്ധത്തിന് ഇതുവരെ ചിലവായത് 2,500 കോടി ഡോളർ; കണക്കുകൾ പുറത്തുവിട്ട് പെന്റഗൺ
    • ഇറാൻ യുദ്ധം: മൂന്ന് കോടിയിലധികം പേർ ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്ന് യു.എൻ
    • ഹാജിമാർക്ക് തണലേകാൻ പുണ്യസ്ഥലങ്ങളിൽ 60,000 മരങ്ങൾ നട്ടുപിടിപ്പിച്ചു
    • ഇറാൻ കീഴടങ്ങണം; ചർച്ചകൾ ഫോണിലൂടെയെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഹാജിമാർക്ക് തണലേകാൻ പുണ്യസ്ഥലങ്ങളിൽ 60,000 മരങ്ങൾ നട്ടുപിടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/04/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക- ഹജ്ജ് തീർഥാടകർക്ക് കൂടുതൽ സുഖകരമായ അന്തരീക്ഷം ഒരുക്കുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുമായി പുണ്യസ്ഥലങ്ങളിൽ 60,000 മരങ്ങൾ നട്ടുപിടിപ്പിച്ചു. മക്ക റോയൽ കമ്മീഷന്റെ എക്സിക്യൂട്ടീവ് വിഭാഗമായ കിദാന ഡെവലപ്‌മെന്റ് കമ്പനിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ പൂർത്തിയായ ഒന്നാം ഘട്ടത്തിൽ 20,000 മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 40,000 മരങ്ങൾ കൂടി വച്ചുപിടിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ കഴിഞ്ഞ ഹജ്ജ് സീസണിന് ശേഷം നട്ടുപിടിപ്പിച്ച ആകെ മരങ്ങളുടെ എണ്ണം 60,000 കടന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഹരിത ഇടങ്ങൾ മൂന്നിരട്ടിയായി വർധിച്ചതോടെ പുണ്യസ്ഥലങ്ങളിലെ ചൂട് കുറയാനും കാലാവസ്ഥ മെച്ചപ്പെടാനും ഇത് സഹായിക്കും.

    പ്രാദേശിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പ്രത്യേക തരം സസ്യങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്. സൗദി വിഷൻ 2030, സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കാനാണ് കിദാന കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. പുണ്യസ്ഥലങ്ങളിലെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം തീർഥാടകർക്ക് മികച്ച ആത്മീയ അനുഭവം നൽകാനും ഈ ഹരിതവൽക്കരണ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ കരുതുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തീർഥാടകരുടെ കാൽനട യാത്ര സുഗമമാക്കുന്നതിനായി വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടവും ഇതോടൊപ്പം പൂർത്തിയായി. ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായി 36,000 ചതുരശ്ര മീറ്റർ പ്രദേശം കൂടി ഇതിനായി വികസിപ്പിച്ചു. കഴിഞ്ഞ വർഷം പൂർത്തിയാക്കിയ 30,000 ചതുരശ്ര മീറ്ററിന് പുറമെയാണിത്. തീർഥാടകർക്ക് നടന്നു പോകുന്ന വഴികളിൽ തണലും വിശ്രമവും നൽകുന്നതിനായി നൂതനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

    ഇരിപ്പിടങ്ങൾ, അത്യാവശ്യ സേവനങ്ങൾ ലഭ്യമാകുന്ന കിയോസ്ക്കുകൾ, അന്തരീക്ഷം തണുപ്പിക്കാൻ മിസ്റ്റിംഗ് ഫാനുകൾ ഘടിപ്പിച്ച കുടകൾ എന്നിവ ഈ വിശ്രമ കേന്ദ്രങ്ങളുടെ പ്രത്യേകതയാണ്. കൂടാതെ തീർഥാടകർക്ക് നടക്കുമ്പോൾ ആശ്വാസം നൽകുന്നതിനായി നൂതനമായ റബ്ബർ തറകളും ഇവിടെ പാകിയിട്ടുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും കൂടുതൽ സുരക്ഷിതവും സമാധാനപരവുമായ ഹജ്ജ് യാത്ര ഉറപ്പാക്കാനും സാധിക്കുമെന്നും ഇത് സൗദി വിഷൻ 2030-ന്റെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj trees
    Latest News
    ഹറമിൽ പ്രവേശിക്കാൻ നുസുക് കാർഡ് നിർബന്ധം
    30/04/2026
    ഇറാൻ യുദ്ധത്തിന് ഇതുവരെ ചിലവായത് 2,500 കോടി ഡോളർ; കണക്കുകൾ പുറത്തുവിട്ട് പെന്റഗൺ
    30/04/2026
    ഇറാൻ യുദ്ധം: മൂന്ന് കോടിയിലധികം പേർ ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്ന് യു.എൻ
    30/04/2026
    ഹാജിമാർക്ക് തണലേകാൻ പുണ്യസ്ഥലങ്ങളിൽ 60,000 മരങ്ങൾ നട്ടുപിടിപ്പിച്ചു
    30/04/2026
    ഇറാൻ കീഴടങ്ങണം; ചർച്ചകൾ ഫോണിലൂടെയെന്ന് ട്രംപ്
    30/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version