Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 28
    Breaking:
    • വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രായില്‍ ഗാസയില്‍ വംശഹത്യ തുടരുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
    • റിയാദ് മെട്രോക്ക് ഗിന്നസ് റെക്കോര്‍ഡ്
    • വ്യാജ വിവരങ്ങള്‍ പ്രചരിപ്പിരിച്ചു; ആറു പേര്‍ക്കെതിരെ നിയമ നടപടി
    • മസാജ് സെന്ററില്‍ അനാശാസ്യം; പ്രവാസി അറസ്റ്റില്‍
    • ഫിഫ ലോകകപ്പ് 2026: ഇതുവരെ വിറ്റത് 20 ലക്ഷം ടിക്കറ്റുകൾ, ടിക്കറ്റ് വിൽപ്പനയുടെ മൂന്നാം ഘട്ടം ഡിസംബർ 11-ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»football

    ഫിഫ ലോകകപ്പ് 2026: ഇതുവരെ വിറ്റത് 20 ലക്ഷം ടിക്കറ്റുകൾ, ടിക്കറ്റ് വിൽപ്പനയുടെ മൂന്നാം ഘട്ടം ഡിസംബർ 11-ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/11/2025 football Latest Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക് – കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് 2026-ൻ്റെ ആവേശം ടിക്കറ്റ് വിൽപ്പനയിലും പ്രകടം. ആദ്യ രണ്ട് ഘട്ടങ്ങളിലായി ഏകദേശം ഇരുപത് ലക്ഷത്തോളം ടിക്കറ്റുകളാണ് ലോകമെമ്പാടുമുള്ള ആരാധകർ ഇതിനോടകം സ്വന്തമാക്കിയത്.

    ടിക്കറ്റ് വിൽപ്പനയുടെ അടുത്ത ഘട്ടം, റാന്റം സെലക്ഷൻ ഡ്രോ, ഡിസംബർ 11-ന് 11:00 ET (ഇന്ത്യൻ സമയം രാത്രി 9:30) ന് ആരംഭിക്കും. ടിക്കറ്റിനായുള്ള അപേക്ഷാ സമയം അടുത്ത വർഷം ജനുവരി 13-ന് അവസാനിക്കും. ഡിസംബർ 5-ന് ലോകകപ്പിൻ്റെ ഫൈനൽ ഡ്രോ നടക്കാനിരിക്കുകയാണ്. ടീമുകളെയും മത്സരങ്ങളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവന്നതിന് ശേഷം, ഒറ്റ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്കായി ആരാധകർക്ക് അപേക്ഷിക്കാൻ കഴിയുന്ന ആദ്യ ഘട്ടം കൂടിയാണിത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ ആതിഥേയ രാജ്യങ്ങളിലെ താമസക്കാരാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയവരിൽ മുന്നിൽ. ഇതിന് പിന്നാലെ ഇംഗ്ലണ്ട്, ജർമ്മനി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരും ടിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 212 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ളവർ ഇതിനകം ടിക്കറ്റുകൾ വാങ്ങി കഴിഞ്ഞു.

    FIFA.com/tickets വഴിയാണ് ആരാധകർ ടിക്കറ്റുകൾ സ്വന്തമാക്കേണ്ടത്. അപേക്ഷകർക്ക് അവർക്ക് വേണ്ട മത്സരം, ടിക്കറ്റ് വിഭാഗം, എണ്ണം എന്നിവ തിരഞ്ഞെടുക്കാം. ടിക്കറ്റ് ലഭിച്ചവർക്ക് ഫെബ്രുവരിയിൽ ഇമെയിൽ വഴി അറിയിപ്പ് ലഭിക്കുകയും ടിക്കറ്റിൻ്റെ പണം ഓട്ടോമാറ്റിക്കായി ഈടാക്കുകയും ചെയ്യും.

    ഫൈനൽ ഡ്രോയ്ക്ക് ശേഷം, ഒരു പ്രത്യേക ദേശീയ ടീമിൻ്റെ ആരാധകർക്ക് ഡിസംബർ 11 മുതൽ അവരുടെ ദേശീയ ടീമിനായുള്ള പ്രത്യേക ടിക്കറ്റുകൾക്കായി അപേക്ഷിക്കാനും അവസരമുണ്ടാകും. മത്സര ടിക്കറ്റുകൾ കൂടാതെ, ഹോസ്പിറ്റാലിറ്റി പാക്കേജുകൾ വഴിയും ആരാധകർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം.

    വിസ നടപടികളെക്കുറിച്ച് ഫിഫ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടിക്കറ്റ് ലഭിച്ചതുകൊണ്ട് മാത്രം രാജ്യത്ത് പ്രവേശനം ലഭിക്കില്ല. അതിനാൽ, ആരാധകർ കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിലെ വിസ ആവശ്യകതകൾ മനസ്സിലാക്കി എത്രയും വേഗം വിസയ്ക്ക് അപേക്ഷിക്കണം. യുഎസിലേക്ക് യാത്ര ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് വിസ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്ന FIFA PASS സംവിധാനത്തിനും അർഹതയുണ്ടാകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    amercia Canada Fifa fifa world cup 2026 Football hike Mexico Ticket sale
    Latest News
    വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രായില്‍ ഗാസയില്‍ വംശഹത്യ തുടരുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
    28/11/2025
    റിയാദ് മെട്രോക്ക് ഗിന്നസ് റെക്കോര്‍ഡ്
    27/11/2025
    വ്യാജ വിവരങ്ങള്‍ പ്രചരിപ്പിരിച്ചു; ആറു പേര്‍ക്കെതിരെ നിയമ നടപടി
    27/11/2025
    മസാജ് സെന്ററില്‍ അനാശാസ്യം; പ്രവാസി അറസ്റ്റില്‍
    27/11/2025
    ഫിഫ ലോകകപ്പ് 2026: ഇതുവരെ വിറ്റത് 20 ലക്ഷം ടിക്കറ്റുകൾ, ടിക്കറ്റ് വിൽപ്പനയുടെ മൂന്നാം ഘട്ടം ഡിസംബർ 11-ന്
    27/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.