Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • പ്രവാസ ജീവിതം അവസാനിപ്പിച്ച് നാരായണൻ അണ്ണഞ്ചേരി തിരികെ നാട്ടിലേക്ക് ; യാത്രയയപ്പ് നൽകി കേളി
    • അഞ്ചു വര്‍ഷത്തിനിടെ റിയാദില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയിൽ വൻ വര്‍ധനവ്
    • ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച് യുഎഇ പൗരന്
    • കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായിൽ; മരണ മുനമ്പായി ഗാസ
    • കാര്‍ ഇടിച്ച് പ്രവാസിയുടെ മരണം; കുവൈത്തി പൗരന് 15 വര്‍ഷം കഠിന തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»football

    ചാമ്പ്യൻസ് ലീഗ്; ബാർസക്ക്‌ പിഎസ്ജി ഷോക്ക്, പീരങ്കികൾക്ക് ജയം, ജുവന്റസിനും സിറ്റിക്കും സമനില കുരുക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/10/2025 football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബാർസ - പിഎസ്ജി മത്സരത്തിനിടെ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബാർസലോണ – യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം മത്സരത്തിന് സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ബാർസലോണക്ക്‌ ഞെട്ടിക്കുന്ന തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയാണ് സ്പാനിഷ് വമ്പൻമാരെ തകർത്തത്. ബാർസ ഈ സീസണിൽ നേരിടുന്ന ആദ്യ തോൽവിയാണിത്.

    19-ാം മിനുറ്റിൽ റാഷ്ഫോഡിന്റെ പാസ്സിൽ നിന്നും ഗോൾ നേടി ഫെറാൻ ടോറസ് ആതിഥേയരെ മുന്നിലെത്തിച്ചു. 38-ാം മിനുറ്റിൽ ഫ്രഞ്ച് ക്ലബ്ബ് തിരിച്ചടിച്ചു. 19 വയസ്സുകാരനായ സെനി മയൂലുവാണ് ബാർസയെ ഞെട്ടിച്ച് പിഎസ്ജിയെ ഒപ്പമെത്തിച്ചത്. നുനോ മെൻഡസ് നൽകിയ ബാർസ പ്രതിരോധ നിരക്ക് പറ്റിയ പിഴവ് താരം മുതലെടുക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാം പകുതിയിൽ ആധിപത്യം പുലർത്തിയ പി എസ് ജി വിജയ ഗോൾ നേടിയത് അവസാന വിസിലിന് തൊട്ടു മുമ്പാണ്. അഷ്റഫ് ഹക്കീമി നൽകിയ ക്രോസ്സിൽ പറങ്കി താരമായ ഗോൺസലോ റാമോസാണ് ബാർസകൾ സീസണിലെ ആദ്യ തോൽവി സമ്മാനിച്ചത്. ഫ്ലിക്കിന്റെ കീഴിൽ ഏറ്റവും മോശം മത്സരമാണ് ബാർസ ഈ മത്സരത്തിൽ കളിച്ചത് എന്നാണ് ആരാധകരുടെ നിലപാട്.

    മറ്റൊരു മത്സരത്തിൽ ആർസണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഒളിമ്പ്യാകോസിനെ തകർത്തു. 12-ാം മിനുറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയും, 90+2-ാം മിനുറ്റിൽ ബുക്കയോ സകായുമാണ് ഈ പീരങ്കികളുടെ ഗോൾ നേടിയത്.

    ഫ്രഞ്ച് ക്ലബ്ബായ മൊണോക്കോ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചു ( 2-2). സിറ്റിക്ക്‌ വേണ്ടി സൂപ്പർ താരം ഏർലിങ് ഹാലൻഡ് ഇരട്ട ഗോളുകൾ ( 15, 44) നേടിയപ്പോൾ എതിരാളികൾക്ക് വേണ്ടി 18-ാം മിനുറ്റിൽ ജോർദാൻ തേസും 90-ാം മിനുറ്റിൽ പെനാൽറ്റി യിലൂടെ എറിക് ഡയറുമാണ് ഗോളുകൾ നേടിയത്.

    മറ്റു മത്സരങ്ങൾ

    ഖരാബാഗ് – 2 ( അബ്‌ദെല്ലാ സൗബിർ – 28/ ഇമ്മാനുവൽ അദ്ദായി – 83)
    കോപ്പൻഹേഗൻ – 0

    യൂണിയൻ എസ് ജി – 0
    ന്യൂകാസ്റ്റൽ യുണൈറ്റഡ് – 4 ( നിക്ക് വോൾട്ട്മേഡ് – 17 /ആൻ്റണി ഗോർഡൻ – 43 പെനാൽറ്റി, 64 പെനാൽറ്റി / ഹാർവി ബാൺസ് – 80)

    നാപ്പൊളി – 2 ( റാസ്മസ് ഹോയ്ലണ്ട് – 36,79)
    ലിസ്ബൺ – 1 ( ലൂയിസ് സുവാരസ് – 62 പെനാൽറ്റി )

    ബോറൂസിയ ഡോർമുണ്ട് – 4 ( സ്വെൻസൺ – 28/ ചുക്‌വ്യൂമെക്ക – 50/ ഗുയ്‌റാസി – 82/ ജൂലിയൻ ബ്രാൻറ്റ് – 90+1)
    അത്‌ലറ്റിക് ബിൽബാവോ – 1 ( ഗോർക്ക ഗുരുസെറ്റ – 61)

    വിയ്യ റയൽ -2 ( മിക്കൗതാഡ്സെ – 18/ റെനാറ്റോ വീഗ – 90)
    ജുവന്റസ് – 2 ( ഫെഡറിക്കോ ഗാട്ടി – 49/ കോൺസെസോ – 56)

    ലെവർകൂസൻ – 1 ( 65)
    പി.എസ്.വി – 1 ( സൈബരി – 72)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    FC Barcelona Football PSG UCL 2025-26 Uefa Champions League
    Latest News
    പ്രവാസ ജീവിതം അവസാനിപ്പിച്ച് നാരായണൻ അണ്ണഞ്ചേരി തിരികെ നാട്ടിലേക്ക് ; യാത്രയയപ്പ് നൽകി കേളി
    03/10/2025
    അഞ്ചു വര്‍ഷത്തിനിടെ റിയാദില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയിൽ വൻ വര്‍ധനവ്
    03/10/2025
    ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച് യുഎഇ പൗരന്
    03/10/2025
    കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായിൽ; മരണ മുനമ്പായി ഗാസ
    03/10/2025
    കാര്‍ ഇടിച്ച് പ്രവാസിയുടെ മരണം; കുവൈത്തി പൗരന് 15 വര്‍ഷം കഠിന തടവ്
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.