Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ഇറാനെതിരെയുള്ള അമേരിക്കന്‍ ആക്രമണം അന്താരാഷ്ട്രാ സുരക്ഷക്ക് വന്‍ഭീഷണിയെന്ന് ഐക്യരാഷ്ടസഭ
    • ബോംബ് ഭീഷണി; ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി റിയാദിൽ ഇറക്കി
    • സർക്കാർ ജോലിയെന്ന സ്വപ്നം ഉപേക്ഷിച്ച് തിരിഞ്ഞത് കൃഷിയിലേക്ക്, മുപ്പതുകാരൻ കോരിയെടുക്കുന്നത് കോടികളുടെ മുത്തുകൾ
    • അതിശക്തമായി തിരിച്ചടിച്ച് ഇറാൻ, അമേരിക്കൻ സൈനികർക്കായി അരലക്ഷം ശവപ്പെട്ടി ഒരുക്കിവെക്കാൻ മുന്നറിയിപ്പ്
    • ഇറാനെതിരായ ഇസ്രായില്‍ ആക്രമണം, അന്താരാഷ്ട്രനിയമങ്ങളുടെ നഗ്നമായ ലംഘനം- സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Entertainment

    സിനിമാക്കഥയെ വെല്ലുന്ന ജീവിതം, അതിപ്രശസ്തിയിൽനിന്ന് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക്-ശജൂൻ അൽ ഹാജിരിയുടെ കഥ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2025 Entertainment Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ് ശജൂന്‍ അല്‍ഹാജിരി എന്ന കുവൈത്തി നടിയുടെ ജീവിത കഥ. അതിപ്രശസ്തിയിൽ നിൽക്കുമ്പോഴാണ് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക് ശജൂൻ പതിച്ചത്. ജനിച്ചയുടൻ പെറ്റമ്മ തെരുവിലുപേക്ഷിച്ച പൈതലായിരുന്നു ശജൂൻ. ആ പെൺകുട്ടി ലോകം കീഴടക്കിയതിന് പിന്നിൽ നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വല്ലാത്തൊരു കഥയുണ്ട്.

    സ്വന്തം ഉപയോഗത്തിനായി ലഹരി പദാർത്ഥങ്ങളായ മരിജുവാനയും കൊക്കൈനും കൈവശം വെച്ചതിന് കുവൈത്ത് പോലീസ് ശജൂൻ ഹാജിരിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കുവൈത്തി നടി ശുജൂന്‍ അല്‍ഹാജിരി അറസ്റ്റിലായി വെറും മൂന്നു വാക്കുകൾക്കപ്പുറം, ആരുടെയും പിന്തുണയില്ലാതെ ജീവിതം ആരംഭിച്ച്, തന്റേതായ പാത കെട്ടിപ്പടുത്ത ഒരു പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ യാത്ര.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പെറ്റുവീണ ഉടൻ ശജൂനെ പെറ്റമ്മ തെരുവില്‍ ഉപേക്ഷിച്ചു. 1988 ഫെബ്രുവരി എട്ടിനായിരുന്നു ഇത്. പിന്നീട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയത്തിനു കീഴിലെ അനാഥാലയത്തിലായിരുന്നു ആ കുട്ടിയുടെ ജീവിതം. കുവൈത്തി പൗരനായ മതര്‍ അല്‍ഹാജിരിയും ഭാര്യ ഹയാത്തും ശുജൂനെ ദത്തെടുത്തു. പതിമൂന്ന് വയസ്സ് വരെ അല്‍ഹാജിരി കുടുംബത്തോടൊപ്പം ശജൂൻ താമസിച്ചു. പിന്നീട് അനാഥാലയത്തിലേക്കു തന്നെ മടങ്ങി.

    താന്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട അനാഥ കുട്ടിയായിരുന്നെന്ന് 2013 ല്‍ ശുജൂന്‍ അല്‍ഹാജിരി ആദ്യമായി ലോകത്തെ അറിയിച്ചു. കൗമാരപ്രായത്തിലാണ് താനാരാണ് എന്ന് മനസ്സിലാക്കിയതെന്നും അനാഥയാണെന്ന് അറിഞ്ഞ് ചിലര്‍ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചുവെന്നും ശുജൂന്‍ ഒരിക്കൽ ഏറെ വേദനയോടെ പറഞ്ഞിരുന്നു.

    വളര്‍ത്തു പിതാവ് അല്‍ഹവാജിര്‍ ഗോത്രത്തില്‍ പെട്ടയാളാണെങ്കിലും ശുജൂന്‍ തന്റെ യഥാര്‍ഥ വ്യക്തിത്വം വെളിപ്പെടുത്തിയതോടെ ഗോത്രത്തിലെ ചില അംഗങ്ങള്‍ ശുജൂന്‍ തങ്ങളുടെ ഗോത്രപ്പേര് ഉപയോഗിക്കുന്നതിനെ എതിര്‍ത്തു. അതോടെ അല്‍ഹവാജിരി എന്ന ഗോത്രപ്പേര് ഉപേക്ഷിച്ച് ശുജൂന്‍ എന്ന ആദ്യ പേര് മാത്രം ഉപയോഗിച്ചു തുടങ്ങി.

    ദുഷ്‌കരമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിൽ കലയായിരുന്നു ശജൂന്റെ ഇഷ്ടരംഗം. കുട്ടികളുടെ പ്രോഗ്രാമായ അല്‍സവായ ഉമ്മു ഉവൈനയിലൂടെയാണ് ശജൂന്‍ അരങ്ങേറ്റം കുറിച്ചത്. ആറു വയസായിരുന്നു അന്ന് ശുജൂന്റെ പ്രായം. തുടര്‍ന്ന് മാമാ അനീസ എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു. ശജൂന്റെ സ്വതസിദ്ധമായ അഭിനയശേഷി എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ഇക്കാലത്ത് തന്നെ, കുവൈത്ത് നാടകങ്ങളിലും സീരിയലുകളിലും ശുജൂൻ തിളങ്ങിത്തുടങ്ങി. കുവൈത്തി കഥകള്‍ (1999), ഐസ് സ്റ്റെപ്സ് (2000), ദി ചോയ്സ് (2001), ലവ് കംസ് ലേറ്റ്, ദി പ്രൈസ് ഓഫ് മൈ ലൈഫ് (2002) തുടങ്ങിയ പരമ്പരകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

    മികച്ച മുന്‍നിര നടിക്കുള്ള അവാര്‍ഡ്, കയ്റോ അറബ് മീഡിയ ഫെസ്റ്റിവല്‍ ഗോള്‍ഡന്‍ ക്രിയേറ്റിവിറ്റി അവാര്‍ഡ്, മികച്ച ഗള്‍ഫ് നടിക്കുള്ള അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ശജൂന്റെ നെറ്റിയിലെ പൊൻതൂവലുകളായി.

    വളരെ പെട്ടെന്നാണ് ശജൂന്റെ ജീവിതം കാരാഗ്രഹത്തിന്റെ ഇരുട്ടറയിലേക്ക് വീണത്. പലരെയും വീഴ്ത്തിയ ലഹരി ശജൂന്റെയും കരിയറിനെ നശിപ്പിച്ചു. വിസ്മയിപ്പിക്കുന്ന ഒരു പോരാട്ടത്തിന്റെ വെള്ളിവെളിച്ചത്തിന് ദുരന്തപര്യവസാന തിരശ്ശീല വീഴുകയാണ്..

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Film Shajoon Al Hajiri
    Latest News
    ഇറാനെതിരെയുള്ള അമേരിക്കന്‍ ആക്രമണം അന്താരാഷ്ട്രാ സുരക്ഷക്ക് വന്‍ഭീഷണിയെന്ന് ഐക്യരാഷ്ടസഭ
    22/06/2025
    ബോംബ് ഭീഷണി; ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി റിയാദിൽ ഇറക്കി
    22/06/2025
    സർക്കാർ ജോലിയെന്ന സ്വപ്നം ഉപേക്ഷിച്ച് തിരിഞ്ഞത് കൃഷിയിലേക്ക്, മുപ്പതുകാരൻ കോരിയെടുക്കുന്നത് കോടികളുടെ മുത്തുകൾ
    22/06/2025
    അതിശക്തമായി തിരിച്ചടിച്ച് ഇറാൻ, അമേരിക്കൻ സൈനികർക്കായി അരലക്ഷം ശവപ്പെട്ടി ഒരുക്കിവെക്കാൻ മുന്നറിയിപ്പ്
    22/06/2025
    ഇറാനെതിരായ ഇസ്രായില്‍ ആക്രമണം, അന്താരാഷ്ട്രനിയമങ്ങളുടെ നഗ്നമായ ലംഘനം- സൗദി അറേബ്യ
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.