Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 13
    Breaking:
    • ‘അങ്കമ്മാൾ’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമ
    • ദുഖാനിൽ ജൂലൈ 18ന് ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ്: പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാകും
    • ഷാര്‍ജ പോലീസ് സഹായിച്ചു; യു.എ.ഇ പൗരനും മകള്‍ക്കും 35 വര്‍ഷത്തിനു ശേഷം പുനഃസമാഗമം
    • ഇറാൻ പ്രസിഡന്റിനെ വധിക്കാൻ ഇസ്രായില്‍ ശ്രമിച്ചതിന് സ്ഥിരീകരണം; മസൂദ് പെസെഷ്കിയാന് നിസ്സാര പരിക്കേറ്റു
    • മുഹമ്മ​ദലി ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ ; കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Entertainment»celebrities

    പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/07/2025 celebrities Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹൈദരാബാദ്– വിവിധ ഭാഷകളിലായി 750-ലധികം ചിത്രങ്ങളിൽ അഭിനയിച്ച പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വീട്ടിലായിരുന്നു ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ അന്ത്യം. ദീർഘകാല അസുഖബാധിതനായിരുന്നു.

    1942 ജൂലൈ 10-ന് വിജയവാഡയിൽ ജനിച്ച ശ്രീനിവാസ റാവു, വിദ്യാഭ്യാസം സയൻസിൽ ബിരുദം നേടി. പിതാവിനെ പോലെ ഡോക്‌ടറാകാനായിരുന്നു ആഗ്രഹം, പക്ഷേ അഭിനയം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ​ഗതി മാറ്റി. കോളേജ് പഠനക്കാലത്ത് നാടകങ്ങളിലൂടെയാണ് നടനത്തിലേക്ക് തുടക്കം. സിനിമയിലെത്തുന്നതിന് മുമ്പ് സ്റ്റേറ്റ് ബാങ്കിൽ ജോലി ചെയ്തിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1978-ൽ പുറത്തിറങ്ങിയ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാപ്രവേശം. പിന്നീടു തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങൾക്കൊപ്പമുളള അഭിനയത്തിലൂടെ വലിയ പ്രശസ്തി നേടി. തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

    സാമി, തിരുപ്പാച്ചി, കൊ തുടങ്ങിയ തമിഴ് സൂപ്പർഹിറ്റുകളിൽ വില്ലൻ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു. മലയാളത്തിൽ 2011-ൽ മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ദി ട്രെയിൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയിച്ചത്.

    ഗായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലകളിലും മികവു തെളിയിച്ചിരുന്ന ശ്രീനിവാസ റാവു, രാഷ്ട്രീയത്തിലും സജീവനായിരുന്നു. 1999 മുതൽ 2004 വരെ ആന്ധ്രപ്രദേശിലെ വിജയവാഡ ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു. ബിജെപി ടിക്കറ്റിലായിരുന്നു വിജയം. 2015-ൽ പത്മശ്രീ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    cinema actor Cinema industry Death hyderabad kota srinivasa ravu telunk film industry tollywood
    Latest News
    ‘അങ്കമ്മാൾ’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമ
    13/07/2025
    ദുഖാനിൽ ജൂലൈ 18ന് ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ്: പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാകും
    13/07/2025
    ഷാര്‍ജ പോലീസ് സഹായിച്ചു; യു.എ.ഇ പൗരനും മകള്‍ക്കും 35 വര്‍ഷത്തിനു ശേഷം പുനഃസമാഗമം
    13/07/2025
    ഇറാൻ പ്രസിഡന്റിനെ വധിക്കാൻ ഇസ്രായില്‍ ശ്രമിച്ചതിന് സ്ഥിരീകരണം; മസൂദ് പെസെഷ്കിയാന് നിസ്സാര പരിക്കേറ്റു
    13/07/2025
    മുഹമ്മ​ദലി ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ ; കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്
    13/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.