തെഹ്‌റാന്‍ – ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് 38 കോടി ഡോളര്‍ വിലമതിക്കുന്ന എണ്ണ വഹിച്ച ഇറാന്‍ എണ്ണ ടാങ്കര്‍ യു.എസ് നാവികസേന പിടിച്ചെടുത്തതായി ടാങ്കര്‍ട്രാക്കേഴ്സ് കമ്പനി വെളിപ്പെടുത്തി. ഏകദേശം 100 കോടി ഡോളര്‍ വിലമതിക്കുന്ന ഇറാന്‍ എണ്ണ വഹിച്ച കപ്പലുകള്‍ യു.എസ് നാവികസേന തടഞ്ഞതിനെ തുര്‍ന്ന് ഇറാനിലേക്ക് മടങ്ങിയതായി ഉപഗ്രഹ ഡാറ്റയുടെ അടിസ്ഥാനത്തില്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ ഗള്‍ഫ് ഉള്‍ക്കടലിലെയും ഒമാന്‍ ഉള്‍ക്കടലിലെയും സ്ഥിതി ശാന്തമായിരുന്നെന്ന് യു.കെ മാരിടൈം ഓപ്പറേഷന്‍സ് അതോറിറ്റി പ്രസ്താവിച്ചു. എന്നിരുന്നാലും സുരക്ഷാ സാഹചര്യം ഇപ്പോഴും അസ്ഥിരമാണെന്ന് ആര്‍.ടി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ക്രൂഡ് കയറ്റുമതി ടെര്‍മിനലുകളില്‍ 46 ലക്ഷം ബാരല്‍ എണ്ണ കയറ്റിയതായും ഇത് എണ്ണ മേഖലയിലെ സമ്മര്‍ദത്തിനിടയിലും കുറച്ച് ദിവസത്തെ അധിക സംഭരണ ശേഷി ഇറാന് നല്‍കിയതായും ടാങ്കര്‍ട്രാക്കേഴ്സ് വ്യക്തമാക്കി. സൈനിക നടപടികളുമായി ബന്ധപ്പെട്ട വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളെയും സമുദ്ര നാവിഗേഷനുള്ള ഭീഷണികളെയും കുറിച്ചുള്ള തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ 24 മണിക്കൂറിനിനിടെ ഗള്‍ഫിലും ഒമാന്‍ ഉള്‍ക്കടലിലും ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യു.കെ മാരിടൈം ഓപ്പറേഷന്‍സ് അതോറിറ്റി സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



