Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 16
    Breaking:
    • യൂട്യൂബർ ‘തൊപ്പി’ക്കെതിരെ ലുക്കൗട്ട് സർക്കുലർ; അശ്ലീല വീഡിയോ കേസിൽ അറസ്റ്റ് ഉടനെന്ന് സൂചന
    • യുദ്ധം വ്യാപിപ്പിക്കാൻ ട്രംപിന്റെ നീക്കം; ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും ‘ആക്സ് പർവതം’ തകർക്കാനും ആലോചന
    • ഇറാനിലേക്ക് യു.എസ് കരസേനയെ അയക്കില്ല; ഇസ്രായേൽ മന്ത്രിമാർ അനന്തമായ യുദ്ധം ആഗ്രഹിക്കുന്നു: ജെ.ഡി. വാൻസ്
    • മെസി താലോലിച്ച കുഞ്ഞ്, ലോകകപ്പ് ഫൈനലിൽ മെസിയുടെ എതിരാളിയായി എത്തുമ്പോൾ
    • മിന്നൽപ്പിണറായി അർജന്റീന, ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    യുദ്ധം വ്യാപിപ്പിക്കാൻ ട്രംപിന്റെ നീക്കം; ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും ‘ആക്സ് പർവതം’ തകർക്കാനും ആലോചന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/07/2026 Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ: ഇറാനെതിരായ യു.എസ് സൈനിക നടപടികൾ വിപുലീകരിക്കുന്നതിനെ കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. വ്യോമാക്രമണങ്ങൾ ശക്തമാക്കുക, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ കരസേനയെ വിന്യസിക്കുക, ഇറാന്റെ രഹസ്യ ആണവ കേന്ദ്രമെന്ന് കരുതപ്പെടുന്ന ജബൽ അൽഫാസിലെ (ആക്സ് പർവതം) തുരങ്ക സമുച്ചയം ബോംബാക്രമണത്തിലൂടെ തകർക്കുക തുടങ്ങിയ ഓപ്ഷനുകളാണ് ട്രംപിന്റെ പരിഗണനയിലുള്ളതെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.

    ഇറാന്റെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപും ഹോർമുസ് കടലിടുക്കിലെ മറ്റ് തന്ത്രപ്രധാന പ്രദേശങ്ങളും യു.എസ് സൈന്യത്തെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ വൈറ്റ് ഹൗസിലെ ‘സിറ്റുവേഷൻ റൂമിൽ’ ട്രംപിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കീൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലക്ഷ്യം ചർച്ചാ മേശയിലെത്തിക്കൽ; ഒപ്പം കടുത്ത ഭീഷണിയും

    ആഴ്ചകളോളം നീണ്ടുനിന്ന ആക്രമണങ്ങൾക്കും ഉപരോധങ്ങൾക്കും ശേഷവും ആണവായുധ ശേഖരം ഉപേക്ഷിക്കാനുള്ള യു.എസ് ആവശ്യങ്ങളോട് ഇറാൻ പ്രതികരിക്കാത്തതാണ് ആക്രമണം തീവ്രമാക്കാൻ ട്രംപിനെ പ്രേരിപ്പിക്കുന്നത്. ചർച്ചകൾ സ്തംഭിച്ച സാഹചര്യത്തിൽ, ഇറാനെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയോ ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം നിർത്താൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ട്രംപ് ഉപദേശകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    സൈനിക ഓപ്ഷനുകളെക്കുറിച്ചുള്ള ട്രംപിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾ ഇറാനുമേൽ മാനസിക സമ്മർദ്ദം ചെലുത്താനും അവരെ വീണ്ടും ചർച്ചാ മേശയിലേക്ക് എത്തിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമാകാമെന്നാണ് വിലയിരുത്തൽ. നയതന്ത്ര പരിഹാരമാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കുമ്പോഴും കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. “ഞങ്ങൾ ആക്സ് പർവതം തകർക്കാൻ പോവുകയാണ്. ഖാർഗ് ദ്വീപ് പിടിച്ചെടുക്കുക അപ്രായോഗികമല്ല. ഇറാനെ വേണ്ടത്ര ദുർബലപ്പെടുത്താൻ കഴിഞ്ഞാൽ ഞാനത് ചെയ്യും,” സിറ്റുവേഷൻ റൂം യോഗത്തിന് തൊട്ടുമുമ്പ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

    പ്രതിരോധം തീർക്കുന്ന ‘ആക്സ് പർവതം’

    ഇറാനിലെ ഏറ്റവും സുരക്ഷിതമായ ആണവ കേന്ദ്രങ്ങളിലൊന്നായാണ് ‘ആക്സ് പർവതം’ കണക്കാക്കപ്പെടുന്നത്. യു.എസും ഇസ്രായേലും നേരത്തെ ലക്ഷ്യമിട്ടിരുന്ന നതാൻസ്, ഫോർഡോ ആണവ കേന്ദ്രങ്ങളേക്കാൾ ആഴത്തിൽ, പർവതത്തിന്റെ കൊടുമുടിയിൽ നിന്ന് 90 മുതൽ 145 മീറ്റർ വരെ താഴെ ഗ്രാനൈറ്റ് പാറയിൽ കൊത്തിയെടുത്ത തുരങ്കങ്ങളിലാണ് ഇത് പ്രവർത്തിക്കുന്നത്. ഗണ്യമായ ആഴവും വെന്റിലേഷൻ ദ്വാരങ്ങളുടെ കുറവും കാരണം യു.എസ് ബങ്കർ-ബസ്റ്റർ ബോംബുകൾക്ക് ഈ സ്ഥലം നേരിട്ട് തകർക്കാൻ കഴിയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വലിയ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ യു.എസ് ബോംബുകൾക്ക് ശേഷിയുണ്ടെന്ന് പറഞ്ഞ് ട്രംപ് ഈ വെല്ലുവിളികളെ തള്ളിക്കളഞ്ഞു.

    വിലങ്ങുതടിയായി മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണി

    ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നത് ഇറാന്റെ എണ്ണ കയറ്റുമതിയെ തകർക്കുമെങ്കിലും ഇത് യു.എസ് സൈന്യത്തെ ഇറാന്റെ മിസൈലുകളുമായും ഡ്രോണുകളുമായും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ട്. എങ്കിലും, ഭാവിയിലെ ചർച്ചകളിൽ മേൽക്കൈ നേടാൻ ഇറാൻ മണ്ണിൽ കാലുറപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് യു.എസ് സെൻട്രൽ കമാൻഡിന്റെ മുൻ കമാൻഡർ റിട്ടയേർഡ് ജനറൽ ഫ്രാങ്ക് മക്കെൻസി അഭിപ്രായപ്പെട്ടു.

    രാജ്യാന്തര കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ഹോർമുസ് കടലിടുക്കിലെ അബു മൂസ, ഗ്രേറ്റർ തുൻബ്, ലെസ്സർ തുൻബ് എന്നീ ദ്വീപുകൾ പിടിച്ചെടുക്കാനുള്ള സാധ്യതയും യു.എസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ഈ നീക്കങ്ങൾ ഏകദേശം അഞ്ച് മാസമായി തുടരുന്ന യുദ്ധത്തെ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് തള്ളിവിടുമെന്നും ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യൂട്യൂബർ ‘തൊപ്പി’ക്കെതിരെ ലുക്കൗട്ട് സർക്കുലർ; അശ്ലീല വീഡിയോ കേസിൽ അറസ്റ്റ് ഉടനെന്ന് സൂചന
    16/07/2026
    യുദ്ധം വ്യാപിപ്പിക്കാൻ ട്രംപിന്റെ നീക്കം; ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും ‘ആക്സ് പർവതം’ തകർക്കാനും ആലോചന
    16/07/2026
    ഇറാനിലേക്ക് യു.എസ് കരസേനയെ അയക്കില്ല; ഇസ്രായേൽ മന്ത്രിമാർ അനന്തമായ യുദ്ധം ആഗ്രഹിക്കുന്നു: ജെ.ഡി. വാൻസ്
    16/07/2026
    മെസി താലോലിച്ച കുഞ്ഞ്, ലോകകപ്പ് ഫൈനലിൽ മെസിയുടെ എതിരാളിയായി എത്തുമ്പോൾ
    16/07/2026
    മിന്നൽപ്പിണറായി അർജന്റീന, ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിൽ
    16/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.