ജിദ്ദ: താഴെക്കോട് പഞ്ചായത്ത് കെ.എം.സി.സി. ഹറാസാത്തിലെ അൽ ഹസ്സ വില്ലയിൽ നടത്തിയ ‘സന്നാഹം 2025’ ഫാമിലി മീറ്റ് ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി. സെക്രട്ടറി കെ.കെ. ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ നാസർ എടവനക്കാട് മുഖ്യ പ്രഭാക്ഷണം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി.പി. മുസ്തഫ, അബ്ദുറഹിമാൻ വെള്ളിമാട്കുന്ന്, സി.കെ. റസാഖ് മാസ്റ്റർ, നാസർ മച്ചിങ്ങൽ, ഇസ്ഹാഖ് പൂണ്ടൊളി, അഷ്റഫ് താഴെക്കോട്, സാബിൽ മമ്പാട്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ നാണി ഇസ്ഹാഖ്, ഇ.സി. അഷ്റഫ്, മുസ്തഫ കോഴിശ്ശീരി, മണ്ഡലം ജനറൽ സെക്രട്ടറി നാസർ പാക്കത്ത് തുടങ്ങിയവർ സംസാരിച്ചു

ക്വിസ്സ് മത്സരത്തിന് സലീം മലയിൽ നേതൃത്വം നൽകി. മുസ്തഫ കാട്ടുപാറ, ഇക്ബാൽ മേലാറ്റൂർ, ജാബിർ പാക്കത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തുടർന്ന് യൂനുസ് നേതൃത്വം നൽകിയ ഇശൽ സന്ധ്യയിൽ റഹീം കാക്കൂർ, മുസ്തഫ വേങ്ങര, സുധീർ പാലായിൽ, ശരീഫ് താഴെക്കോട്, ഷബീറലി താഴെക്കോട്, ഫാസിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കമ്പ വലി മത്സരത്തിന് അബ്ദുറഹ്‍മാൻ സനാഇയ്യ നേതൃത്വം നൽകി. മുതുകുംപുറം, പുത്തൂർ, സനാഇയ്യ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കമ്മിറ്റി ഭാരവാഹികളായ അലി ഹൈദർ, മുജീബ് പി.കെ., സദഖ എം.ടി., സിറാജ് പി., യൂനുസ് എൻ., സിദ്ധി എം.ടി., , ഷബീർ അലി, ശരീഫ് ആലടി, അഷ്‌കർ അലി, അഫ്സൽ അബു, ഇല്ലിയാസ് എന്നിവർ നേത്രത്വം നൽകി. ജനറൽ സെക്രട്ടറി ജലീൽ സി.എച്ച്. സ്വാഗതവും ട്രഷറർ നാസർ തവളെങ്ങൽ നന്ദിയും പറഞ്ഞു.