ന്യൂദൽഹി- ഇന്ത്യന്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ വാസിര്‍ എക്‌സില്‍ (WazirX) വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. ഉപയോക്താക്ക 230 മില്യന്‍ ഡോളര്‍ (ഏകദേശം 1,923 കോടി രൂപ) വരുന്ന ക്രിപ്‌റ്റോ കറന്‍സികള്‍ ഹാക്കർമാർ കവർന്നു എന്നാണ് വിവരം. വാസിർ എക്സിൽനിന്ന് മറ്റൊരു വാലറ്റിലേക്കാണ് പണം മാറ്റിയത്. കഴിഞ്ഞ മാസം കമ്പനി പുറത്തുവിട്ട കണക്കുപ്രകാരം കരുതൽ ശേഖരമായുള്ള പണത്തിന്റെ 45 ശതമാനവും തട്ടിപ്പുകാര്‍ കൈക്കലാക്കി. സംഭവം സ്ഥിരീകരിച്ച വാസിര്‍എക്‌സ്, ഇന്ത്യന്‍ കറന്‍സിയിലുള്ള ക്രിപ്‌റ്റോ ഇടപാടുകള്‍ താത്കാലിമായി മരവിപ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ (എഫ്.ഐ.യു) അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചാണ് വാസിര്‍എക്‌സ്. ബിറ്റ്‌കോയിന്‍, ഇതേറിയം, റിപ്പിള്‍ തുടങ്ങിയ 200ലധികം ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനും, വില്‍ക്കാനും, ട്രേഡിംഗ് ചെയ്യാനുമുള്ള പ്ലാറ്റ്‌ഫോമാണ് വാസിർ എക്സ് ഒരുക്കിയത്. വൻ സുരക്ഷാ സംവിധാനമുണ്ട് എന്ന് അവകാശപ്പെടുന്ന വാസിർ എക്സിൽനിന്നുള്ള ചോർച്ച നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
സൈബര്‍ ആക്രമണത്തിന് പിന്നില്‍ വടക്കന്‍ കൊറിയന്‍ സംഘമായ ലസാറസ് ആണെന്ന വിവരവും പുറത്തുവന്നു. വടക്കന്‍ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ആര്‍.ജി.ബിയുടെ നിയന്ത്രണത്തിലാണ് ലസാറസ്.
ഇടപാടുകള്‍ നടത്തുന്നതിന് ഒന്നിലധികം ഓഹരി ഉടമകളുടെ അനുമതി ആവശ്യമാവുന്ന മള്‍ട്ടി-സിഗ്‌നേച്ചര്‍ സുരക്ഷാ സംവിധാനമാണ് വാസിര്‍എക്‌സ് ഒരുക്കിയിരുന്നത്. എന്നാല്‍ ടൊര്‍ണാഡോ കാഷ് എന്ന ക്രിപ്‌റ്റോ കറന്‍സി മിക്‌സിംഗ് സംവിധാനം ഉപയോഗിച്ച് ഹാക്കര്‍മാര്‍ വാലറ്റുകള്‍ കൈവശപ്പെടുത്തി.
ക്രിപ്‌റ്റോകറന്‍സികളായ ഷിബ ഇനു, എതേറിയം, പോളിഗണ്‍, പെപെതുടങ്ങിയവയുടെ ടോക്കണുകളാണ് നഷ്ടമായത്. ഹാക്കിംഗ് വാര്‍ത്ത പുറത്തായതോടെ കറന്‍സികളുടെ മൂല്യം കുത്തനെയിടിഞ്ഞു. ഷിബ ഇനു 10 ശതമാനവും പോളിഗണ്‍ 5 ശതമാനവുമാണ് ഇടിഞ്ഞത്.