അബുദാബി: അബൂദാബിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി (53), കാസർകോട് കുമ്പള സ്വദേശിയും ബേക്കൽ മൗവ്വലിൽ താമസക്കാരനുമായ മുഹമ്മദ് അഷ്‌റഫ് (54) എന്നിവരാണ് മരിച്ചത്. അബൂദാബിയിലെ ഷഹാമയിൽ വച്ചായിരുന്നു അപകടം സംഭവിച്ചതെന്നാണു വിവരം.
ഷാർജയിൽനിന്ന് അബൂദാബി യിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം ഷഹാമയിൽ അപകടത്തിൽപ്പെടുകയായിരുന്നു. രണ്ടുപേരുടെയും മൃതദേഹം
അബൂദാബി മഫ്റഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
മരണത്തിനിടയാക്കിയ വാഹനാപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിയിട്ടില്ല. അജ്ഞാതർ എന്ന നിലയിലാണ് ഇവരെ പോലീസ് ആശുപത്രിയിലെത്തിച്ചത്. ഏറെക്കാലമായി യു.എ.ഇയിൽ പ്രവാസിയാണ് മുഹമ്മദ് അഷ്റഫ്. ഹംസ മുസ്ലിയാർ സന്ദർശക വിസയിലുമായിരുന്നു. ഹംസ മുസ്ലിയാരുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫിന്റെ സാമൂഹിക പ്രവർത്തകർ അറിയിച്ചു.
മരിച്ച ഹംസ മുസ്ലിയാരുടെ ഭാര്യ ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി. മുഹമ്മദ് അഷ്‌റഫിൻ്റെ ഭാര്യ നസീമ. മക്കൾ: മുംതാസ്, മുനീർ, നജീല,







