മലപ്പുറം– യുഡിഎഫ് കംഫര്‍ടബിള്‍ ആയ ഭൂരിപക്ഷത്തിന് നിലമ്പൂരില്‍ ജയിക്കുമെന്നും ഇത്രയും വോട്ട് കിട്ടുന്ന ആളെ തീരെ തള്ളാന്‍ പറ്റില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചതിന്റെയടിസ്ഥാനത്തില് കൂടിയായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. വാതില്‍ അടച്ചുവല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ”അടഞ്ഞ വാതില്‍ തുറക്കാമല്ലോ. വാതിലിന് എന്തിനാണ് താക്കോല്‍…വേണമെങ്കില്‍ തുറക്കാം. വേണമെങ്കില്‍ അടക്കാം. ആ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.” അദ്ദേഹം പറഞ്ഞു.
എ്ല്ഡിഎഫിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് ഉറപ്പാണ്. എല്‍ഡിഎഫ് രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ച ഒരു മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് കംഫര്‍ട്ടബിള്‍ ആയി ജയിക്കുകയാണ്. പത്തു മുതല്‍ പതിനയ്യായിരം വരെയാണ് ഭൂരിപക്ഷം പറഞ്ഞിരുന്നത്. തങ്ങള്‍ പറഞ്ഞ ഭൂരിപക്ഷത്തിലേക്ക് എത്തുമെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.
Wednesday, September 9
Breaking:
- 96-ാമത് ദേശീയ ദിനം: സെപ്റ്റംബർ 23ന് സൗദിയിൽ പൊതു അവധി
- അൽ ഖഫ്ജി: സൗദിയിൽ പുതിയ ടൂറിസിറ്റ് റെസിഡൻഷ്യൽ പ്രൊജക്ട് പ്രഖ്യാപിച്ചു
- ഖമീസ് മുശൈത്തിൽ അപകടാവസ്ഥ ഒഴിഞ്ഞു; അലർട്ട് പിൻവലിച്ചു
- നോർക്ക കെയർ പ്ലസിൽ അക്ഷയ സെന്ററുകൾ വഴിയും എൻറോൾ ചെയ്യാം
- മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു
