കണ്ണൂർ: പയ്യന്നൂർ സ്വദേശി അജ്മാനിൽ അപകടത്തിൽ മരിച്ചു. പയ്യന്നൂർ തായിനേരി സ്വദേശി കെ. പി. അബ്ദുൽ റഷീദ് (54) ആണ് മരിച്ചത്. ദീർഘകാലമായി അജ്മാനിൽ ബിസിനസുകാരനാണ്. ഭാര്യ ലൈല. കെ. പി (കുഞ്ഞിമംഗലം ), മക്കൾ റാദി. റായ്ദ്, റബീഹ്. സഹോദരങ്ങൾ നജീബ്, മറിയമ്പി, റസിയ, റഹീം.
മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് കബറടക്കും.