ജിദ്ദ: പട്ടാമ്പി വിളയൂർ കുപ്പൂത്ത് സ്വദേശിയും ജിദ്ദ ഫൈസലിയയിൽ ജോലി ചെയ്തിരുന്നവരുമായ ഒ.ടി. കമാൽ അസുഖബാധിതനായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ വച്ച് ബുധനാഴ്ച നിര്യാതനായി.
30 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. ഉമ്മ: ബീവിക്കുട്ടി. ഭാര്യ: കദീജ. മക്കൾ: കാമില, കഫീൽ, കാശിഫ്. മരുമക്കൾ: സൈതലവി, റഫീഖ്, റിസ്‌വാന.
മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും. മരണാനന്തര നടപടികൾക്കും മറ്റ് സഹായങ്ങൾക്കും ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group