കുവൈത്ത് സിറ്റി – അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് സ്വന്തം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുവൈത്തി യുവതിക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. പ്രതിക്ക് 47 വര്‍ഷം തടവാണ് വിചാരണ കോടതി നേരത്തെ വിധിച്ചത്.
പതിമൂന്നുകാരിയെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി സ്വന്തം മകളെ പീഡിപ്പിക്കാന്‍ കാമുകന് കൂട്ടുനില്‍ക്കുകയും ചെയ്തിരുന്നു. കാമുകനുമായുള്ള മാതാവിന്റെ അവിഹിതബന്ധം കണ്ടെത്തിയതാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ യുവതിയെ പ്രേരിപ്പിച്ചത്. മക്കള്‍ക്ക് യുവതി അടിസ്ഥാന അവകാശങ്ങള്‍ നിഷേധിച്ചതായും തെളിഞ്ഞിരുന്നു. പ്രതിയുടെ കാമുകനെ കോടതി 15 വര്‍ഷം തടവിന് ശിക്ഷിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group