റിയാദ്: കൊണ്ടോട്ടി തുറക്കൽ ചെമ്മലപറമ്പ് സ്വദേശി പരേതനായ പാമ്പിന്റകത്ത് മുസ്തഫയുടെ മകൻ ഹാരിസ് (43)റിയാദിന് അടുത്ത് ഹോത്തയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. അജ്ഫാൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഹോത്താ ബനുതമീം ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം.
മാതാവ്- ബിരിയുമ്മ നെച്ചിക്കാട്ടിൽ. ഭാര്യ സഫാന. മകൻ- മുഹമ്മദ് ശിഫിൻ. സഹോദരങ്ങൾ-
മുന്നാസ്,നൗഫൽ,ഹസീബ്,സാഹിറ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group