Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ഇന്ത്യക്കാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട്; നിലവിലുള്ള പാസ്പോര്‍ട്ട് മാറ്റണോ? അറിയേണ്ടതെല്ലാം
    • ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും, ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം
    • കേരളത്തിൽ നാളെ ഓൺലൈൻ ടാക്സികൾ പണിമുടക്ക് നടത്തും
    • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    • ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സ്ഥിരീകരിച്ചു, ഡി.എൻ.എ പരിശോധന നടത്തിയെന്ന് സൈന്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/10/2024 Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. മൃതദേഹത്തില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് യഹ്‌യ അല്‍സിന്‍വാര്‍ തന്നെയാണെന്ന് നൂറു ശതമാനവും ഉറപ്പിച്ചത്. മൃതദേഹം ഇന്ന് രാവിലെ മുതല്‍ ഇസ്രായില്‍ സൈന്യത്തിന്റെ പക്കലാണ്. അല്‍സിന്‍വാര്‍ കൊല്ലപ്പെട്ട കാര്യം മേഖലാ രാജ്യങ്ങളെ ഇസ്രായില്‍ അറിയിച്ചതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായില്‍ സൈനിക റേഡിയോ പറഞ്ഞു.

    യഹ്‌യ അല്‍സിന്‍വാറിനൊപ്പം ഹമാസ് നേതാക്കളായ മഹ്മൂദ് ഹംദാനും ഹാനി ഹുമൈദാനും കൊല്ലപ്പെട്ടതായി ഇസ്രായിലി പത്രമായ യദിയോത്ത് അഹ്‌റോനോത്ത് പറഞ്ഞു. അല്‍സിന്‍വാറിന്റെ മയ്യിത്ത് കണ്ടെത്തുന്നതിന്റെ പുതിയ ഫോട്ടോ ഇസ്രായിലി മാധ്യമങ്ങള്‍ അല്‍പം മുമ്പ് പുറത്തുവിട്ടു. മൃതദേഹത്തിനു ചുറ്റം ഇസ്രായില്‍ സൈനികര്‍ കൂട്ടംകൂടി നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൃതദേഹം പിന്നീട് ഡി.എന്‍.എ പരിശോധനക്കായി ഇസ്രായിലിലേക്ക് കൊണ്ടുപോവുകയായിരുന്നു.
    ഗാസയിലെ റഫയിലെ തല്‍ അല്‍സുല്‍ത്താന്‍ ഏരിയയിലാണ് യഹ്‌യ അല്‍സിന്‍വാര്‍ കൊല്ലപ്പെട്ടത്. കൈബോംബുകള്‍ അടങ്ങിയ കോട്ട് ധരിച്ച നിലയിലായിരുന്നു അല്‍സിന്‍വാര്‍ എന്ന് ഇസ്രായിലിലെ ചാനല്‍ 12 പറഞ്ഞു. യഹ്‌യ അല്‍സിന്‍വാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇസ്രായിലി മന്ത്രിമാര്‍ക്ക് ലഭിച്ചതായി ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി പറഞ്ഞു.

    അല്‍സിന്‍വാര്‍ കൊല്ലപ്പെട്ട കെട്ടിടത്തിലും പ്രദേശത്തും ഹമാസ് ബന്ദികളായി പിടിച്ചവര്‍ ഉണ്ടെന്നുള്ളതിന് സൂചനകള്‍ ലഭിച്ചിട്ടില്ല. കടുത്ത ജാഗ്രതയില്‍ പ്രദേശത്ത് ഇസ്രായില്‍ സൈന്യവും ഇസ്രായില്‍ ആഭ്യന്തര സുരക്ഷാ സേനയായ ഷാബാക്കും (ഷിന്‍ ബെറ്റ്) ഫീല്‍ഡ് ഓപ്പറേഷന്‍ തുടരുകയാണെന്നും സൈന്യം പറഞ്ഞു.

    ശത്രുക്കളെ ഇസ്രായില്‍ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യുആവ് ഗാലാന്റ് പറഞ്ഞു. ഇസ്മായില്‍ ഹനിയ്യയെ തഹ്‌റാനില്‍ വെച്ച് ഇസ്രായില്‍ കൊലപ്പെടുത്തിയതോടെയാണ് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ പ്രസിഡന്റ് ആയി യഹ്‌യ അല്‍സിന്‍വാര്‍ ചുമതലയേറ്റത്. അല്‍സിന്‍വാറിന്റെ മൃതദേഹത്തിന്റെത് എന്ന നിലക്കുള്ള ഫോട്ടോകള്‍ ഇസ്രായില്‍ മാധ്യമങ്ങളും സാമൂഹികമാധ്യങ്ങളും വ്യാപകമായി പങ്കുവെച്ചു.

    അതിനിടെ, ഉത്തര ഗാസയിലെ ജബാലിയാ അഭയാര്‍ഥി ക്യാമ്പില്‍ അഭയാര്‍ഥികള്‍ കഴിയുന്ന സ്‌കൂള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ യുദ്ധവിമാനം ഇന്ന് നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 28 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു.എന്‍ റിലീഫ് ഏജന്‍സിക്കു കീഴിലെ അബൂഹുസൈന്‍ എലിമെന്ററി സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇന്ത്യക്കാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട്; നിലവിലുള്ള പാസ്പോര്‍ട്ട് മാറ്റണോ? അറിയേണ്ടതെല്ലാം
    08/06/2025
    ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും, ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം
    08/06/2025
    കേരളത്തിൽ നാളെ ഓൺലൈൻ ടാക്സികൾ പണിമുടക്ക് നടത്തും
    08/06/2025
    കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    08/06/2025
    ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.